എസ്.വൈ.എസ് മീലാദ് വിളംബര റാലി ശ്രദ്ധേയമായി

കാസര്‍കോട്: മീലാദ് കാമ്പയിന്റെ ഭാഗമായി എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീലാദ് വിളംബര റാലി ബദിയടുക്കയില്‍ നടന്നു. റാലി ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ക്യാമ്പസില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി ബദിയടുക്ക ടൗണില്‍ സമാപിച്ചു. റാലിക്ക് മുന്നോടിയായി നടന്ന കാമ്പയിന്‍ ഉദ്ഘാടനം സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി നിര്‍വ്വഹിച്ചു. പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിഹംസ ഹാജി പള്ളിപ്പുഴ ആമുഖ […]

കാസര്‍കോട്: മീലാദ് കാമ്പയിന്റെ ഭാഗമായി എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീലാദ് വിളംബര റാലി ബദിയടുക്കയില്‍ നടന്നു. റാലി ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ക്യാമ്പസില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി ബദിയടുക്ക ടൗണില്‍ സമാപിച്ചു. റാലിക്ക് മുന്നോടിയായി നടന്ന കാമ്പയിന്‍ ഉദ്ഘാടനം സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി നിര്‍വ്വഹിച്ചു. പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിഹംസ ഹാജി പള്ളിപ്പുഴ ആമുഖ പ്രഭാഷണവും ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍ പ്രമേയ പ്രഭാഷണവും നടത്തി. മുബാറക്ക് ഹസൈനാര്‍ ഹാജി, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍, റഷീദ് ബെളിഞ്ചം, ഇ.പി. ഹംസത്തു സഅദി, ഹാശിം ദാരിമി ദേലംപാടി, അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍, അബ്ദുല്‍ മജീദ് ദാരിമി പയ്യക്കി, അബൂബക്കര്‍ സാലുദ് നിസാമി, ഫസല്‍ റഹ്‌മാന്‍ ദാരിമി കുമ്പഡാജ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മാഹിന്‍ കേളോട്ട്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എ.ബി ഷാഫി പൊവ്വല്‍, ഹംസ വഹബി പാണ്ടിക്കാട്, ലത്തീഫ് മൗലവി ചെര്‍ക്കള, അഷ്‌റഫ് പള്ളിക്കണ്ടം, സി.എം മൊയ്തു മൗലവി ചെര്‍ക്കള, ബഷീര്‍ പള്ളങ്കോട്, കോട്ട അബ്ദുറഹ്‌മാന്‍ ഹാജി, മുനീര്‍ ഫൈസി ഇടിയടുക്ക, അബ്ദുറഹ്‌മാന്‍ ഹാജി കടമ്പാര്‍, അബൂബക്കര്‍ മൗലവി പാത്തൂര്‍, ഫോറയിന്‍ മുഹമ്മദ്, ആദം ദാരിമി നാരമ്പാടി, മൂസ മൗലവി ഉബ്രങ്കള, ഷമീര്‍ വാഫി സംബന്ധിച്ചു.

Related Articles
Next Story
Share it