കാഞ്ഞങ്ങാട്: ‘ഉത്തരവാദിത്തം: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം- എന്ന പ്രമേയത്തില്‍ നടക്കുന്ന എസ്.വൈ.എസ് പ്ലാറ്റിനം ഇയര്‍ ഭാഗമായി എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി നയിക്കുന്ന മാനവ സഞ്ചാരത്തിന്റെ ഭാഗമായി നടക്കുന്ന മാനവ സംഗമ നഗരിയില്‍ പതാക ഉയര്‍ന്നു.
സയ്യിദ് ജഹ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത് പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മാനവ സഞ്ചാരം കോര്‍ഡിനേറ്റര്‍ മൂസ സഖാഫി കളത്തൂര്‍, എസ്.എം.എ ജില്ലാ സെക്രട്ടറി ബഷീര്‍ മങ്കയം, ജില്ല ഓര്‍ഗനൈസിംഗ് പ്രസിഡണ്ട് സിദ്ദീഖ് സഖാഫി ബായാര്‍, സ്വാഗതസംഘം ഭാരവാഹികളായ അബ്ദുല്‍ ഹമീദ് മൗലവി കൊളവയല്‍, അബ്ദുസ്സത്താര്‍ പഴയകടപ്പുറം, ശിഹാബുദ്ദീന്‍ അഹ്‌സനി പാണത്തൂര്‍, മഹമൂദ് അംജദി പുഞ്ചാവി, സുബൈര്‍ പടന്നക്കാട്, അബ്ദുല്‍ ഖാദിര്‍ സഖാഫി പഴയ കടപ്പുറം, ശിഹാബ് പാണത്തൂര്‍, നൗഷാദ് ചുള്ളിക്കര, അബ്ദുസ്സലാം പുഞ്ചാവി, ശബീര്‍ ഹസ്സന്‍ അതിഞ്ഞാല്‍, അബ്ദുല്‍ ഹമീദ് മൗലവി ക്ലായിക്കോട്, ആശിഫ് ഹന്ന, അബ്ദുസ്സമദ് മാണിക്കോത്ത് തുടങ്ങിയവര്‍ സംന്ധിച്ചു.
പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ 3.30ന് മുമ്പായി പുതിയകോട്ട മസ്ജിദ് പരിസരത്ത് ആളെ ഇറക്കി മാനവ സംഗമ നഗരിയുടെ അടുത്തായി അജ്വ സ്വീറ്റ്‌സിന്റെ ഭാഗത്ത് പാര്‍ക്ക് ചെയ്യണമെന്ന് സ്വാഗതസംഘം ഓഫീസില്‍ നിന്നറിയിച്ചു.