എസ്.വൈ.എസ് മജ്‌ലിസുന്നൂര്‍ ജില്ലാതല രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ എല്ലാ ശാഖകളിലും സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂര്‍ സദസ്സുകള്‍ വ്യവസ്ഥാപിതവും നിയമപരവുമായി നിലനിര്‍ത്താന്‍ എല്ലാ മജ്‌ലിസുന്നൂറുകളും ശാഖാ കമ്മിറ്റിയുടെ കീഴിലായി സംസ്ഥാന കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.അതിന്റെ ഫോറം പൂരിപ്പിച്ച് മേഖല കമ്മിറ്റികള്‍ മുഖേന ജില്ലാ കമ്മിറ്റിക്ക് നല്‍കുകയും ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് അംഗീകാര സര്‍ട്ടിഫിക്കറ്റ് വാങ്ങി വിതരണം ചെയ്യുന്ന ശാസ്ത്രീയമായ സംവിധാനത്തിന്റെ ജില്ലാതല രജിസ്‌ട്രേഷന്‍ ഉദ്ഘാടനം മജ്‌ലിസുന്നൂര്‍ ജില്ലാ അമീര്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ ചെങ്കള ശാഖ […]

കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ എല്ലാ ശാഖകളിലും സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂര്‍ സദസ്സുകള്‍ വ്യവസ്ഥാപിതവും നിയമപരവുമായി നിലനിര്‍ത്താന്‍ എല്ലാ മജ്‌ലിസുന്നൂറുകളും ശാഖാ കമ്മിറ്റിയുടെ കീഴിലായി സംസ്ഥാന കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
അതിന്റെ ഫോറം പൂരിപ്പിച്ച് മേഖല കമ്മിറ്റികള്‍ മുഖേന ജില്ലാ കമ്മിറ്റിക്ക് നല്‍കുകയും ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് അംഗീകാര സര്‍ട്ടിഫിക്കറ്റ് വാങ്ങി വിതരണം ചെയ്യുന്ന ശാസ്ത്രീയമായ സംവിധാനത്തിന്റെ ജില്ലാതല രജിസ്‌ട്രേഷന്‍ ഉദ്ഘാടനം മജ്‌ലിസുന്നൂര്‍ ജില്ലാ അമീര്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ ചെങ്കള ശാഖ എസ്.വൈ.എസ് പ്രസിഡണ്ട് എം.എം മുഹമ്മദ് ഹാജി ചെങ്കളക്ക് അപേക്ഷ ഫോറം വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 28ന് മുമ്പ് മേഖലാ കമ്മിറ്റികള്‍ ശാഖകളില്‍ നിന്ന് മജ്‌ലിസുന്നൂര്‍ രജിസ്‌ട്രേഷന്‍ അപേക്ഷ ഫോറം വിതരണം ചെയ്തു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിരിച്ചുവാങ്ങി ജില്ലാ കമ്മിറ്റിക്ക് നല്‍കണമെന്ന് സംസ്ഥാന കമ്മിറ്റിഅറിയിച്ചു.
ജില്ലാ പ്രസിഡണ്ട് പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോടിന്റെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് എം എസ് തങ്ങള്‍ മദനി ഓലമുണ്ട ഉദ്ഘാടനം ചെയ്തു.
സയ്യിദ് എന്‍.പി.എം ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംകൈ പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിച്ചു.
എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ.കെ മാണിയൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, ട്രഷറര്‍ മുബാറക്ക് ഹസൈനാര്‍ ഹാജി, റഷീദ് ബെളിഞ്ചം സിദ്ദിഖിന് നദ്വി ചേരൂര്‍, ഇ.പി. ഹംസത്തു സഅദി, അബൂബക്കര്‍ സാലൂദ്‌നിസാമി, ഹാശിം ദാരിമി ദേലംപാടി, ലത്തീഫ് മൗലവി ചെര്‍ക്കള, ലത്തീഫ് മൗലവിമാവിലാടം, ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, കെ.ബി. കുട്ടി ഹാജി, മൊയ്തു ചെര്‍ക്കള, ബഷീര്‍ പള്ളങ്കോട്, മുനീര്‍ ഫൈസി ഇടിയഡുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it