കാസര്‍കോട്: എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി ജില്ലയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ജില്ലാ കൗണ്‍സില്‍ ക്യാമ്പ് ‘തുടക്കം21’ ആറ് മാസ കര്‍മ്മ പദ്ധതിയുമായി മൊഗ്രാലില്‍ സമാപിച്ചു. എസ്സ ഹാളില്‍ സംഘടിപ്പിച്ച പരിപാടിക്ക് തുടക്കം കുറിച്ച് മജ്ലിസുന്നൂര് ജില്ലാ അമീര്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ പതാക ഉയര്‍ത്തി. സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് എം.എസ്. തങ്ങള്‍ മദനി ഓലമുണ്ട പ്രാര്‍ത്ഥന നടത്തി.
ജില്ലാ പ്രസിഡണ്ട് പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോടിന്റെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് ശൈഖുന യു.എം. അബ്ദുറഹിമാന് മൗലവി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ സ്വാഗതം പറഞ്ഞു.
സംഘടന, സംഘാടനം, സംഘാടകന്‍ എന്ന വിഷയത്തിലുള്ള ക്ലാസിന് അബ്ദുല്‍ മജീദ് ബാഖവി തളങ്കര നേതൃത്വം നല്കി. സയ്യിദ് ഹുസൈന് തങ്ങള്‍, ചെങ്കളം അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ്വി ചേരൂര്‍, സി.കെ.കെ. മാണിയൂര്‍, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ഇ.പി.ഹംസത്തു സഅദി, റഷീദ് ബെളിഞ്ചം, അസീസ് അഷ്റഫി പാണത്തൂര്‍, റഫീഖ് അങ്കക്കളരി, കെ.പി മൊയ്തീന് കുഞ്ഞി മൗലവി, അബ്ദുല്‍ മജീദ് ദാരിമി പയ്യക്കി, ഹാഷിം ദാരിമി ദേലംപാടി, ലത്തീഫ് മൗലവി ചെര്‍ക്കള, എ.ബി. ശാഫി പൊവ്വല്‍, ലത്തീഫ് മൗലവി മാവിലാടം, കെ.എന്‍.പി. അബ്ദുല്ല ഹാജി, റിയാസ് മൊഗ്രാല്‍ സംബന്ധിച്ചു. നാസര്‍ മാസ്റ്റര്‍ കല്ലൂരാവി അമീറും യൂസുഫ് ആമത്തല ഡെപ്യൂട്ടി അമീറുമായ സമിതി ക്യാമ്പിന് നേതൃത്വം നല്കി. എന്‍.പി.എം. ഫസല്‍ കോയമ്മ തങ്ങളുടെ സമാപന പ്രാര്‍ത്ഥനയോടെ ക്യാമ്പ് സമാപിച്ചു.