എസ്.വൈ.എസ് കുമ്പള സോണ്‍ 'ഇക്കോ സല്യൂട്ട്' സമാപിച്ചു

കളത്തൂര്‍: ലോക പരിസ്ഥിതി ദിനത്തിന്റെ മുന്നോടിയായി എസ്.വൈ.എസ് കുമ്പള സോണ്‍ സംഘടിപ്പിക്കുന്ന 'ഇക്കോ സല്യൂട്ട്' കളത്തൂര്‍ താജുല്‍ ഉലമ സൗധത്തില്‍ സമാപിച്ചു. സോണ്‍ പ്രസിഡണ്ട് ഹനീഫ് സഅദി പി.കെ നഗറിന്റെ അധ്യക്ഷതയില്‍ പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് സുബ്ബണ്ണ ആള്‍വ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ സഖാഫി കര പ്രമേയ പ്രഭാഷണം നടത്തും. ഉമര്‍ സഖാഫി കൊമ്പോട്, ലത്തീഫ് മാസ്റ്റര്‍, ജീലാനി ഹാജി, മുഹമ്മദ് അല്‍ മദീന, അഷ്‌റഫ് സഖാഫി ഉളുവാര്‍, ഡി.കെ സഖാഫി, സിദ്ദീഖ് ഹിമമി, ഫാറൂഖ് സഖാഫി, […]

കളത്തൂര്‍: ലോക പരിസ്ഥിതി ദിനത്തിന്റെ മുന്നോടിയായി എസ്.വൈ.എസ് കുമ്പള സോണ്‍ സംഘടിപ്പിക്കുന്ന 'ഇക്കോ സല്യൂട്ട്' കളത്തൂര്‍ താജുല്‍ ഉലമ സൗധത്തില്‍ സമാപിച്ചു. സോണ്‍ പ്രസിഡണ്ട് ഹനീഫ് സഅദി പി.കെ നഗറിന്റെ അധ്യക്ഷതയില്‍ പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് സുബ്ബണ്ണ ആള്‍വ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ സഖാഫി കര പ്രമേയ പ്രഭാഷണം നടത്തും. ഉമര്‍ സഖാഫി കൊമ്പോട്, ലത്തീഫ് മാസ്റ്റര്‍, ജീലാനി ഹാജി, മുഹമ്മദ് അല്‍ മദീന, അഷ്‌റഫ് സഖാഫി ഉളുവാര്‍, ഡി.കെ സഖാഫി, സിദ്ദീഖ് ഹിമമി, ഫാറൂഖ് സഖാഫി, ഹമീദ് മുസ്ലിയാര്‍ കളത്തൂര്‍ സംബന്ധിച്ചു. കര്‍ഷകന്‍ അബ്ദുല്‍ റഹീം സഖാഫി അംമ്പേരിയെ ആദരിച്ചു. പരിസ്ഥിതിദിന ഭാഗമായി തൈനടല്‍, പരിസ്ഥിതി പ്രഭാഷണം, കര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയവ യൂണിറ്റുകളില്‍ നടക്കും. സിദ്ദീഖ് മാസ്റ്റര്‍ സ്വാഗതവും സുബൈര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it