എസ്.വൈ.എസ്.തെക്കന്‍ മേഖല സമ്പര്‍ക്ക യാത്ര തൃക്കരിപ്പൂരില്‍ സമാപിച്ചു

തൃക്കരിപ്പൂര്‍: എസ്.വൈ.എസ്.കാസര്‍കോട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തെക്കന്‍ മേഖല ജന സമ്പര്‍ക്ക യാത്ര തൃക്കരിപ്പൂരില്‍ സമാപിച്ചു. രണ്ട് ഘട്ടങ്ങളിലായി നടത്തിയ സമ്പര്‍ക്ക യാത്രയുടെ ഒന്നാംഘട്ടം മുള്ളേരിയ മേഖലയിലെ ദേലംപാടി പഞ്ചായത്തില്‍ നിന്നാരംഭിച്ച് മഞ്ചേശ്വരം മേഖലയിലെ വൊര്‍ക്കാടി പഞ്ചായത്തില്‍ സമാപിച്ചു. രണ്ടാം ഘട്ടം ഉദുമ മേഖലയിലെ ചട്ടഞ്ചാല്‍ എം.ഐ.സി യില്‍ നിന്നാരംഭിച്ച് തൃക്കരിപ്പൂരില്‍ സമാപിച്ചു. പത്ത് ദിവസം നീണ്ട് നിന്ന യാത്ര ഒന്‍പത് മേഖലകളില്‍ പര്യടനം നടത്തി ഇരുപത്തിഏഴ് കേന്ദ്രങ്ങളില്‍ നിന്ന് സ്വീകരണം ഏറ്റുവാങ്ങി. തൃക്കരിപ്പൂര്‍ നീലമ്പം മദ്‌റസ […]

തൃക്കരിപ്പൂര്‍: എസ്.വൈ.എസ്.കാസര്‍കോട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തെക്കന്‍ മേഖല ജന സമ്പര്‍ക്ക യാത്ര തൃക്കരിപ്പൂരില്‍ സമാപിച്ചു.
രണ്ട് ഘട്ടങ്ങളിലായി നടത്തിയ സമ്പര്‍ക്ക യാത്രയുടെ ഒന്നാംഘട്ടം മുള്ളേരിയ മേഖലയിലെ ദേലംപാടി പഞ്ചായത്തില്‍ നിന്നാരംഭിച്ച് മഞ്ചേശ്വരം മേഖലയിലെ വൊര്‍ക്കാടി പഞ്ചായത്തില്‍ സമാപിച്ചു. രണ്ടാം ഘട്ടം ഉദുമ മേഖലയിലെ ചട്ടഞ്ചാല്‍ എം.ഐ.സി യില്‍ നിന്നാരംഭിച്ച് തൃക്കരിപ്പൂരില്‍ സമാപിച്ചു. പത്ത് ദിവസം നീണ്ട് നിന്ന യാത്ര ഒന്‍പത് മേഖലകളില്‍ പര്യടനം നടത്തി ഇരുപത്തിഏഴ് കേന്ദ്രങ്ങളില്‍ നിന്ന് സ്വീകരണം ഏറ്റുവാങ്ങി. തൃക്കരിപ്പൂര്‍ നീലമ്പം മദ്‌റസ ഹാളില്‍ നടന്ന സമാപന സമ്മേളനം എസ്.വൈ.എസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഷരീഫ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ.കെ. മാണിയൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, കെ.എന്‍.പി. അബ്ദുല്ല ഹാജി, മൊയ്തീന്‍ കുഞ്ഞി മൗലവി കുന്നുംകൈ, ലത്തീഫ് മൗലവി മാവിലാടം, ടി.കെ.സി.അബ്ദുള്‍ ഖാദര്‍ഹാജി, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പടന്ന, വി.വി.അബ്ദുള്ള ഹാജി, ഇസ്മായില്‍ മാസ്റ്റര്‍ കക്കുന്നം, ജംബോ അബ്ദുല്‍ ഖാദര്‍പ്രസംഗിച്ചു.
ഹാരിസ് ഹസനി,എം.കെ അബ്ദുള്ള ദാരിമി, വി.സി.മുഹമ്മദ് കുഞ്ഞി ഹാജി,സി.മൂസാന്‍ കുട്ടി, എ.ജുനൈദ് യമാനി, വി.പി കുഞ്ഞബ്ദുള്ള മാസ്റ്റര്‍, എ.പി.ടി അബ്ദുള്‍ ഖാദര്‍ സംബന്ധിച്ചു.
ജില്ലാ പ്രസിഡണ്ട് ജാഥ നായകന്‍ പി.എസ് ഇബ്രാഹിം ഫൈസി നന്ദി പറഞ്ഞു.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണവും ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം വഷയാവതരണവും നടത്തി.

Related Articles
Next Story
Share it