എസ്.വൈ.എസ് കോണ്‍ക്ലേവ് '22 നേതൃക്യാമ്പിന് തുടക്കമായി

കാസര്‍കോട്: എസ്.വൈ.എസ് കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മൂന്നാം ഘട്ട ആറുമാസ കര്‍മ്മപദ്ധതി ഫോക്കസ് '22ന്റ ഭാഗമായി മേഖല തലത്തില്‍ ആഗസ്റ്റ് മാസത്തില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖല കമ്മിറ്റികള്‍ സംഘടിപ്പിക്കേണ്ട കോണ്‍ക്ലേവ്'22 നേതൃസംഗമത്തിന് ബദിയഡുക്ക മേഖലയില്‍ തുടക്കമായി.ഇഡിയടുക്ക സണ്‍ഫ്‌ലവര്‍ ഓഡിറ്റോറിയത്തിലെ പി.ബി.അബ്ദു റസാഖ് നഗരിയില്‍ നടന്ന പരിപാടി മേഖല പ്രസിഡണ്ട് റഷീദ് ബെളിഞ്ചത്തിന്റെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാടനം ചെയ്തു.എസ്.വൈ.എസ്.ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ സംഘടന ചര്‍ച്ചയ്ക്ക് […]

കാസര്‍കോട്: എസ്.വൈ.എസ് കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മൂന്നാം ഘട്ട ആറുമാസ കര്‍മ്മപദ്ധതി ഫോക്കസ് '22ന്റ ഭാഗമായി മേഖല തലത്തില്‍ ആഗസ്റ്റ് മാസത്തില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖല കമ്മിറ്റികള്‍ സംഘടിപ്പിക്കേണ്ട കോണ്‍ക്ലേവ്'22 നേതൃസംഗമത്തിന് ബദിയഡുക്ക മേഖലയില്‍ തുടക്കമായി.
ഇഡിയടുക്ക സണ്‍ഫ്‌ലവര്‍ ഓഡിറ്റോറിയത്തിലെ പി.ബി.അബ്ദു റസാഖ് നഗരിയില്‍ നടന്ന പരിപാടി മേഖല പ്രസിഡണ്ട് റഷീദ് ബെളിഞ്ചത്തിന്റെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ്.ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ സംഘടന ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. മേഖല ജനറല്‍ സെക്രട്ടറി മുനീര്‍ ഫൈസി ഇഡിയടുക്ക ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് മുസ്ലിയാര്‍ ആത്മീയ ക്ലാസിന് നേതൃത്വം നല്‍കി. ജില്ലാ പ്രസിഡണ്ട് പി.എസ്.ഇബ്രാഹിം ഫൈസി പള്ളങ്കോട് ഉപസംഹാരവും സംസ്ഥാന കൗണ്‍സിലര്‍ എന്‍.പി. എം.ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി സമാപന പ്രാര്‍ത്ഥനയും നടത്തി.
ഇ.പി. ഹംസത്തു സഅദി, ആദം ദാരിമി നാരമ്പാടി, മൂസ മൗലവി സാല്‍ത്തടുക്ക, കെ.എസ്.അബ്ദു റസാഖ് ദാരിമി, സിദ്ധീഖ് ഹാജി കണ്ടിഗ, ലത്തീഫ് മാര്‍പ്പിനടുക്ക, ഫസല്‍ മൗലവി ചെറുണി, എരിയപ്പാടി മുഹമ്മദ് ഹാജി, സിദ്ധീഖ് ബെളിഞ്ചം, സിദ്ധീഖ് മൗലവി ഗുണാജെ, ഹമീദ് മൗലവി ഇഡിയടുക്ക തുടങ്ങിയവര്‍ സംസാരിച്ചു.
കാമ്പയിന്റെ തുടച്ചയായി തൃക്കരിപ്പൂര്‍ മേഖല സംഗമം ഇന്ന് വൈകിട്ട് 4 മണിക്ക് ചെറുവത്തൂര്‍ യൂണിറ്റി ആസ്പത്രിക്ക് സമീപമുള്ള ടി.കെ.സി. ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടി മേഖലാ പ്രസിഡണ്ട് ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പളളിപ്പുഴ ഉദ്ഘാടനം ചെയ്യും.
ജില്ലാ സംഘടനകാര്യ സെക്രട്ടറി റഷീദ് ബെളിഞ്ചം സംഘടനാ ചര്‍ച്ചക്ക് നേതൃത്വം നല്‍കും.
മഞ്ചേശ്വരം മേഖലാ നേതൃസംഗമം 25ന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ഹൊസങ്കടി സമസ്ത ആസ്ഥാനത്ത് ജില്ലാ പ്രസിഡണ്ട് പി.എസ്.ഇബ്രാഹിം ഫൈസി പള്ളങ്കോട് ഉദ്ഘാടനം ചെയ്യും.
സെപ്തംബര്‍ പത്തിന് മുമ്പ് മേഖലാ നേതൃസംഗമങ്ങള്‍ പൂര്‍ത്തിയാകും.

Related Articles
Next Story
Share it