എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ആക്കാനുള്ള ശമ്പള കമ്മീഷന്‍ ശുപാര്‍ശയ്‌ക്കെതിരെ സിറോ മലബാര്‍ സഭ രംഗത്ത്

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ആക്കണമെന്ന ശമ്പള കമ്മീഷന്‍ ശുപാര്‍ശയ്‌ക്കെതിരെ സീറോ മലബാര്‍ സഭ രംഗത്ത്. എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുന്നത് അംഗീകരിക്കാനാവില്ലെന്ന് സഭ വ്യക്തമാക്കി. ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്നന്നതാണെന്നും ശുപാര്‍ശകള്‍ അംഗീകരിച്ചാല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സഭ പറയുന്നു. കഴിഞ്ഞ ദിവസമാണ് 11ാം ശമ്പള പരിഷ്‌കാര കമ്മീഷന്‍ സര്‍ക്കാരിന് വിവിധ നിര്‍ദേശങ്ങള്‍ നല്‍കിയത്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി വഴിയാക്കുന്നത് പരിഗണിക്കാവുന്നതാണ് എന്ന് ഈ […]

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ആക്കണമെന്ന ശമ്പള കമ്മീഷന്‍ ശുപാര്‍ശയ്‌ക്കെതിരെ സീറോ മലബാര്‍ സഭ രംഗത്ത്. എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുന്നത് അംഗീകരിക്കാനാവില്ലെന്ന് സഭ വ്യക്തമാക്കി. ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്നന്നതാണെന്നും ശുപാര്‍ശകള്‍ അംഗീകരിച്ചാല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സഭ പറയുന്നു.

കഴിഞ്ഞ ദിവസമാണ് 11ാം ശമ്പള പരിഷ്‌കാര കമ്മീഷന്‍ സര്‍ക്കാരിന് വിവിധ നിര്‍ദേശങ്ങള്‍ നല്‍കിയത്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി വഴിയാക്കുന്നത് പരിഗണിക്കാവുന്നതാണ് എന്ന് ഈ ശുപാര്‍ശയില്‍ പറയുന്നുണ്ട്. അല്ലെങ്കില്‍ കേരള റിക്രൂട്ട്മെന്റ് ബോര്‍ഡ് ഫോര്‍ പ്രൈവറ്റ് സ്‌കൂള്‍സ് ആന്‍ഡ് കോളജസ് എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ച് അതിന് കീഴില്‍ നിയമനം നടത്താനാണ് നിര്‍ദേശം.

Related Articles
Next Story
Share it