എയിംസ് കാസര്‍കോട് കൂട്ടായ്മ നഗരത്തില്‍ പ്രതീകാത്മക എയിംസ് ഹോസ്പിറ്റല്‍ സ്ഥാപിച്ചു

കാസര്‍കോട്: എയിംസ് പ്രൊപ്പോസലില്‍ കാസര്‍കോട് ജില്ലയുടെ പേര് ഉള്‍പ്പെടുത്തി കേരളം കേന്ദ്രത്തിന് പുതിയ പ്രൊപ്പോസല്‍ നല്‍കണമെന്നും എയിംസ് ആസ്പത്രി ജില്ലയില്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹോസ്പിറ്റല്‍ കട്ടിലുകള്‍ തലയില്‍ ചുമന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഗ്ലുക്കോസ് സ്റ്റാന്‍ഡ്, സ്ട്രക്ച്ചര്‍, വീല്‍ ചെയര്‍, ഹോസ്പിറ്റല്‍ സാധനസാമഗ്രികളും ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് സമരക്കാര്‍ അണിനിരന്ന പ്രതീകാത്മക ഹോസ്പിറ്റല്‍ നഗരത്തിലൂടെ ഒഴുകി. പുതിയ ബസ് സ്റ്റാന്‍ഡിന് അകത്ത് പ്രതീകാത്മക എയിംസ് ഹോസ്പിറ്റല്‍ സ്ഥാപിച്ചു. കാസര്‍കോട് പുലിക്കുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം പുതുമയുള്ളതും […]

കാസര്‍കോട്: എയിംസ് പ്രൊപ്പോസലില്‍ കാസര്‍കോട് ജില്ലയുടെ പേര് ഉള്‍പ്പെടുത്തി കേരളം കേന്ദ്രത്തിന് പുതിയ പ്രൊപ്പോസല്‍ നല്‍കണമെന്നും എയിംസ് ആസ്പത്രി ജില്ലയില്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹോസ്പിറ്റല്‍ കട്ടിലുകള്‍ തലയില്‍ ചുമന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഗ്ലുക്കോസ് സ്റ്റാന്‍ഡ്, സ്ട്രക്ച്ചര്‍, വീല്‍ ചെയര്‍, ഹോസ്പിറ്റല്‍ സാധനസാമഗ്രികളും ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് സമരക്കാര്‍ അണിനിരന്ന പ്രതീകാത്മക ഹോസ്പിറ്റല്‍ നഗരത്തിലൂടെ ഒഴുകി. പുതിയ ബസ് സ്റ്റാന്‍ഡിന് അകത്ത് പ്രതീകാത്മക എയിംസ് ഹോസ്പിറ്റല്‍ സ്ഥാപിച്ചു. കാസര്‍കോട് പുലിക്കുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം പുതുമയുള്ളതും ജനശ്രദ്ധ പിടിച്ചു പറ്റിയതും ആയിരുന്നു. തുടര്‍ന്ന് സമരക്കാരുടെ നേതൃത്വത്തില്‍ മരണാസന്നനായ രോഗി എന്ന നാടകവും പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായിയുടെ ഏകാംഗനാടകവും നടന്നു.
ദയാബായി ഏകാംഗ നാടകം അവതരിപ്പിച്ചു കൊണ്ട് പ്രതീകാത്മക എയിംസ് ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്തു. എയിംസ് ജനകീയകൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ ഫറീന കോട്ടപ്പുറം സ്വാഗതം പറഞ്ഞു. ഗണേശന്‍ അരമങ്ങാനം അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സുബൈര്‍ പടുപ്പ്, ജമീല അഹ്‌മദ്, ശ്രീനാഥ് ശശി, ഷാഫി കല്ലുവളപ്പില്‍, അബ്ദുറഹിമാന്‍ ബന്തിയോട,് കരീം ചൗക്കി, സലീം ചൗക്കി, കെ.ബി മുഹമ്മദ് കുഞ്ഞി, ജംഷീദ് പാലക്കുന്ന്, ബഷീര്‍ കൊല്ലമ്പാടി, ഖദീജ മൊഗ്രാല്‍, സിസ്റ്റര്‍ സിനി ജെയ്‌സണ്‍, ഉസ്മാന്‍ കടവത്ത്, സൂര്യനാരായണ ഭട്ട്, കമ്പ്യൂട്ടര്‍ മൊയ്തു, താജുദ്ദീന്‍ ചേരങ്കൈ, രാജു കെഎം കള്ളാര്‍, ഹക്കീം ബേക്കല്‍, ചിതാനന്ദന്‍ കാനത്തൂര്‍, ശരീഫ് മുഗു, റാം തണ്ണോത്ത്, സ്‌നേഹ മുറിയനാവി, കുന്നില്‍ അബ്ബാസ് ഹാജി, റംല ആറങ്ങാടി, മുഹമ്മദ് ഇച്ചിലംക്കാല്‍, ജംസി പാലക്കുന്ന്, കയ്യൂം മാന്യ, സലീം സന്ദേശം, യശോദാ ഗിരീഷ്, ഷുക്കൂര്‍ കണാജെ, സീതി ഹാജി, ഖാദര്‍ പാലോത്ത്, ഖദീജ മൊഗ്രാല്‍, തസ്‌രീഫ മൊയ്തീന്‍ അടക്ക, റസാ ഖദീജ, ഉസ്മാന്‍ പള്ളിക്കല്‍, റഹീം നെല്ലിക്കുന്ന്, ബഷീര്‍ കൊല്ലമ്പാടി, ലത്തീഫ് ചേരങ്കൈ, സുകുമാരന്‍ പ്രസംഗിച്ചു. താജുദ്ദീന്‍ പടിഞ്ഞാര്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it