സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 15-ാമത് ഉറൂസ് മുബാക്: സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ സമാപിച്ചു

പുത്തിഗെ: പുത്തിഗെ മുഹിമ്മാത്തില്‍ മാര്‍ച്ച് 19 മുതല്‍ 23 വരെ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 15-ാമത് ഉറൂസ് മുബാറക്കിന്റെ സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ സമാപിച്ചു. പുത്തിഗെ മുഹിമ്മാത്തില്‍ അഹ്ദല്‍ മഖാം സിയാറത്തോടെ ആരംഭിച്ച പരിപാടി ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഇബ്രാഹിം അല്‍ […]

പുത്തിഗെ: പുത്തിഗെ മുഹിമ്മാത്തില്‍ മാര്‍ച്ച് 19 മുതല്‍ 23 വരെ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 15-ാമത് ഉറൂസ് മുബാറക്കിന്റെ സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ സമാപിച്ചു. പുത്തിഗെ മുഹിമ്മാത്തില്‍ അഹ്ദല്‍ മഖാം സിയാറത്തോടെ ആരംഭിച്ച പരിപാടി ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സുലൈമാന്‍ കരിവെള്ളൂര്‍, വൈ.എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി, ഹാജി അമീര്‍ അലി ചൂരി, മുഹമ്മദ് സഖാഫി പാത്തൂര്‍, സി.എന്‍ അബ്ദുല്‍ കാദിര്‍ മാസ്റ്റര്‍, സി.എച്ച് മുഹമ്മദ് കുഞ്ഞി പട്‌ല, എം. അന്തുഞ്ഞി മൊഗര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, കന്തല്‍ സൂപ്പി മദനി, അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പൂത്തപ്പലം, ഇബ്രാഹിം ഹാജി ഉപ്പള, സിദ്ധീഖ് സഖാഫി ബായാര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍, എസ്.എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ഹനീഫ് മുക്കൂര്‍, മുഹമ്മദ് ബെള്ളിപ്പാടി, താജുദ്ദീന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും അബൂബക്കര്‍ കാമില്‍ സഖാഫി പാവുറഡുക്ക നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it