വിശുദ്ധ ഖുര്‍ആനിന്റെ ഇംഗ്ലീഷ് പരിഭാഷ വിതരണോദ്ഘാടനം സയ്യിദ് പാണക്കാട് അബ്ബാസ് അലി തങ്ങള്‍ നിര്‍വഹിക്കും

ദുബായ്: ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി 2021 വായനാ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യുന്ന വിശുദ്ധ ഖുര്‍ആനിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ വിതരണോദ്ഘാടനം വെള്ളിയാഴ്ച പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. മാധ്യമ പ്രവര്‍ത്തകന്‍ അനൂപ് കീച്ചേരിക്ക് നല്‍കിയാണ് വിതരണോദ്ഘാടനം നിര്‍വ്വഹിക്കുക. ചടങ്ങില്‍ കെ.എം.സി.സിയുടെ സംസ്ഥാന-ജില്ലാ-മണ്ഡലം നേതാക്കള്‍ സംബന്ധിക്കും. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് വിശുദ്ധ ഖുര്‍ആന്‍ വിതരണം ചെയ്യുകയായെന്ന് ദുബായ് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, […]

ദുബായ്: ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി 2021 വായനാ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യുന്ന വിശുദ്ധ ഖുര്‍ആനിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ വിതരണോദ്ഘാടനം വെള്ളിയാഴ്ച പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. മാധ്യമ പ്രവര്‍ത്തകന്‍ അനൂപ് കീച്ചേരിക്ക് നല്‍കിയാണ് വിതരണോദ്ഘാടനം നിര്‍വ്വഹിക്കുക. ചടങ്ങില്‍ കെ.എം.സി.സിയുടെ സംസ്ഥാന-ജില്ലാ-മണ്ഡലം നേതാക്കള്‍ സംബന്ധിക്കും.
നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് വിശുദ്ധ ഖുര്‍ആന്‍ വിതരണം ചെയ്യുകയായെന്ന് ദുബായ് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍ എന്നിവര്‍ അറിയിച്ചു.

Related Articles
Next Story
Share it