സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉറൂസും ഖുതുബിയത്ത് വാര്‍ഷികവും സമാപിച്ചു

സുള്ള്യ: ദുഗ്ഗലഡ്ക്ക സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉറൂസും ഖുതുബിയത്ത് വാര്‍ഷികവും സമാപിച്ചു. ജാമിഅ ബുഖാരിയ വിദ്യാര്‍ത്ഥി ഫെസ്റ്റ് ഗ്രാന്റ് ഫിനാലെ സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഹാഫിസ് ശിഹാബ് ദാരിമി അധ്യക്ഷത വഹിച്ചു. ഹാഫിസ് ജാബിര്‍ മൗലവി, അബ്ദുറഹ്‌മാന്‍ ഹാജി കൊളഞ്ചിക്കൊടി, ഹംസ ദോഡതോട്ട, അബ്ദുല്ല ഹാജി ഐവര്‍നാട് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. കുടുംബ സംഗമത്തില്‍ ഇ.പി ഹംസത്തു സഅദി വിഷയവതരണം നടത്തി. സയ്യിദ് നിസാമുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത […]

സുള്ള്യ: ദുഗ്ഗലഡ്ക്ക സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉറൂസും ഖുതുബിയത്ത് വാര്‍ഷികവും സമാപിച്ചു. ജാമിഅ ബുഖാരിയ വിദ്യാര്‍ത്ഥി ഫെസ്റ്റ് ഗ്രാന്റ് ഫിനാലെ സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഹാഫിസ് ശിഹാബ് ദാരിമി അധ്യക്ഷത വഹിച്ചു. ഹാഫിസ് ജാബിര്‍ മൗലവി, അബ്ദുറഹ്‌മാന്‍ ഹാജി കൊളഞ്ചിക്കൊടി, ഹംസ ദോഡതോട്ട, അബ്ദുല്ല ഹാജി ഐവര്‍നാട് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. കുടുംബ സംഗമത്തില്‍ ഇ.പി ഹംസത്തു സഅദി വിഷയവതരണം നടത്തി. സയ്യിദ് നിസാമുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സമാപന ദിനത്തില്‍ മഖാമില്‍ ഖത്തം ദുആ നടന്നു. പൊതുസമ്മേളനം സയ്യിദ് ശറഫുദ്ദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്രാഹിം ബാത്തിഷ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മൗലാന എ. നജീബ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ ഫൈസി അല്‍ഹാമിദി, അബ്ദുല്ല ഹാജി പള്ളത്തൂര്‍, സി.എ മുഹമ്മദ് കുഞ്ഞി ഹാജി, സുപ്രീം അഹ്‌മദ്, എന്‍.പി അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, എസ്.എം. അഹ്‌മദ് കബീര്‍, കെ.എം. മുഹമ്മദ് സംസാരിച്ചു.
12 മണിക്ക് നടന്ന ഖുതുബിയത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ നേതൃത്വം നല്‍കി. സുബ്ഹി നിസ്‌കാരാനന്തരം ആയിരങ്ങള്‍ക്കുള്ള അന്നദാനത്തോടെ പരിപാടി സമാപിച്ചു.

Related Articles
Next Story
Share it