മംഗളൂരുവില്‍ പൊലീസ് ഉദ്യോഗസ്ഥനെ വാള്‍കൊണ്ട് വെട്ടിയ കേസില്‍ പതിനാറുകാരനുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍; പിടിയിലായ മുഖ്യപ്രതി മംഗളൂരുവിലെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട നൗഷീന്റെ ബന്ധു

മംഗളൂരു: മംഗളൂരുവില്‍ പൊലീസുദ്യോഗസ്ഥനെ വാള്‍കൊണ്ട് വെട്ടിയ കേസില്‍ പതിനാറുകാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുദ്രോളി സ്വദേശിയായ മുഹമ്മദ് നവാസ് (30), 16 വയസുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്. നവാസിനെ ഡിസംബര്‍ 24 വരെ കോടതി റിമാണ്ട് ചെയ്തു. പതിനാറുകാരനെ ഉഡുപ്പി നിട്ടൂരിലെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ ന്യൂ ചിത്ര ജംഗ്ഷന് സമീപം വാഹനപരിശോധന നടത്തുകയായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ഗണേഷ് കാമത്തിനെ ബൈക്കിലെത്തിയ നവാസും പതിനാറുകാരനും വാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 2019 ഡിസംബര്‍ […]

മംഗളൂരു: മംഗളൂരുവില്‍ പൊലീസുദ്യോഗസ്ഥനെ വാള്‍കൊണ്ട് വെട്ടിയ കേസില്‍ പതിനാറുകാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുദ്രോളി സ്വദേശിയായ മുഹമ്മദ് നവാസ് (30), 16 വയസുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്. നവാസിനെ ഡിസംബര്‍ 24 വരെ കോടതി റിമാണ്ട് ചെയ്തു. പതിനാറുകാരനെ ഉഡുപ്പി നിട്ടൂരിലെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ ന്യൂ ചിത്ര ജംഗ്ഷന് സമീപം വാഹനപരിശോധന നടത്തുകയായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ഗണേഷ് കാമത്തിനെ ബൈക്കിലെത്തിയ നവാസും പതിനാറുകാരനും വാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
2019 ഡിസംബര്‍ 19ന് മംഗളൂരുവില്‍ നടന്ന പൗരത്വനിയമത്തിനെതിരായ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട നൗഷീന്റെ ബന്ധുവാണ് നവാസ്. നൗഷിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് പൊലീസുദ്യോഗസ്ഥനെ വെട്ടിയതെന്ന് നവാസ് പൊലീസിന് മൊഴി നല്‍കി.

Related Articles
Next Story
Share it