പുത്തിഗെയില്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ചോണ്‍ നടത്തി

സീതാംഗോളി: പുത്തിഗെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ചോണ്‍ കര്‍മ്മം നടത്തി. എം.സി ഖമറുദ്ദീന്‍ എം.എല്‍.എ ആയിരിക്കെയാണ് തുക അനുവദിച്ചത്. അനന്തപുരം തടാക ക്ഷേത്ര പരിസരം, പേരാല്‍ കണ്ണൂര്‍, മുഖാരിക്കണ്ടം, പൊന്നങ്കളം, ഖാസി അക്കാദമി പരിസരം കളത്തൂര്‍, അംഗഡിമുഗര്‍, പെരുമ്പാപറമ്പ്, ധര്‍മ്മത്തടുക്ക, തലമുഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് എ.കെ.എം അഷറഫ് എം.എല്‍.എ സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ. സുബ്ബണ്ണ ആള്‍വ അധ്യക്ഷത വഹിച്ചു. വൈസ് […]

സീതാംഗോളി: പുത്തിഗെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ചോണ്‍ കര്‍മ്മം നടത്തി.
എം.സി ഖമറുദ്ദീന്‍ എം.എല്‍.എ ആയിരിക്കെയാണ് തുക അനുവദിച്ചത്. അനന്തപുരം തടാക ക്ഷേത്ര പരിസരം, പേരാല്‍ കണ്ണൂര്‍, മുഖാരിക്കണ്ടം, പൊന്നങ്കളം, ഖാസി അക്കാദമി പരിസരം കളത്തൂര്‍, അംഗഡിമുഗര്‍, പെരുമ്പാപറമ്പ്, ധര്‍മ്മത്തടുക്ക, തലമുഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് എ.കെ.എം അഷറഫ് എം.എല്‍.എ സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ. സുബ്ബണ്ണ ആള്‍വ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജയന്തി, പഞ്ചായത്ത് അംഗം കേശവ എ.ആര്‍, യു.ഡി.എഫ് നേതാക്കളായ മഞ്ചുനാഥ ആള്‍വ, അബ്ദുല്ല മുഗു, ഷാനിദ് കയ്യംകൂടല്‍, അബ്ദുല്ല കണ്ടത്തില്‍, സുലൈമാന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it