കാസര്‍കോട് നഗരസഭയുടെ നീന്തല്‍ പരിശീലനത്തിന് തുടക്കമായി

കാസര്‍കോട്: കാസര്‍കോട് നഗരസഭ 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോസ്റ്റല്‍ പൊലീസിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന നീന്തല്‍ പരിശീലനത്തിന് തുടക്കമായി. 11 വയസ്സ് മുതല്‍ 14 വയസ്സ് വരെയുള്ള 40 വിദ്യാര്‍ത്ഥികള്‍ക്ക് തളങ്കര മാലിക് ദീനാര്‍ മസ്ജിദ് കുളത്തിലാണ് പരിശീലനം നല്‍കുന്നത്. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ നീന്തല്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ രജനി കെ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍മാരായ […]

കാസര്‍കോട്: കാസര്‍കോട് നഗരസഭ 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോസ്റ്റല്‍ പൊലീസിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന നീന്തല്‍ പരിശീലനത്തിന് തുടക്കമായി. 11 വയസ്സ് മുതല്‍ 14 വയസ്സ് വരെയുള്ള 40 വിദ്യാര്‍ത്ഥികള്‍ക്ക് തളങ്കര മാലിക് ദീനാര്‍ മസ്ജിദ് കുളത്തിലാണ് പരിശീലനം നല്‍കുന്നത്. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ നീന്തല്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ രജനി കെ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍മാരായ ഇഖ്ബാല്‍ ബാങ്കോട്, സക്കരിയ എം, കോസ്റ്റല്‍ പൊലീസ് എസ്.ഐ. രമേഷന്‍, ഓഫീസര്‍ രാജീവന്‍, ട്രെയിനര്‍ സൈഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നിര്‍വ്വഹണ ഉദ്യോഗസ്ഥനും ജി.എച്ച്.എസ്. സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ മുഹമ്മദ് കുഞ്ഞി സ്വാഗതവും കൗണ്‍സിലര്‍ സഹീര്‍ ആസിഫ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it