മംഗളൂരു അടക്കം ദക്ഷിണകന്നഡ ജില്ലയിലെ പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം; ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ ഫലം വൈകുന്നത് വെല്ലുവിളി

മംഗളൂരു: മംഗളൂരു അടക്കം ദക്ഷിണകന്നഡ ജില്ലയിലെ പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇതിനിടെ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ ഫലം വൈകുന്നത് കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുകയാണ്. സാധാരണഗതിയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ വൈകി നാല് മുതല്‍ ആറ് ദിവസം വരെ കഴിഞ്ഞ ശേഷമാണ് ഫലം ലഭിക്കുന്നത്. പ്രതിദിനം 5,000 മുതല്‍ 6,000 വരെ പരിശോധനകള്‍ നടത്തുന്നതിനാലാണ് കാലതാമസം നേരിടുന്നതെന്ന് ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ ഓഫീസര്‍ പറഞ്ഞു. പരിശോധന വേഗത്തിലാക്കുന്നതിന് സാങ്കേതികവിദഗ്ധര്‍ പരമാവധി […]

മംഗളൂരു: മംഗളൂരു അടക്കം ദക്ഷിണകന്നഡ ജില്ലയിലെ പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇതിനിടെ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ ഫലം വൈകുന്നത് കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുകയാണ്. സാധാരണഗതിയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ വൈകി നാല് മുതല്‍ ആറ് ദിവസം വരെ കഴിഞ്ഞ ശേഷമാണ് ഫലം ലഭിക്കുന്നത്. പ്രതിദിനം 5,000 മുതല്‍ 6,000 വരെ പരിശോധനകള്‍ നടത്തുന്നതിനാലാണ് കാലതാമസം നേരിടുന്നതെന്ന് ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ ഓഫീസര്‍ പറഞ്ഞു. പരിശോധന വേഗത്തിലാക്കുന്നതിന് സാങ്കേതികവിദഗ്ധര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ഇതിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എട്ട് മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ വെന്‍ലോക്ക് ഹോസ്പിറ്റലിലും കോവിഡ് പരിശോധന നടത്തുന്നുണ്ട്. വെന്‍ലോക്ക് ഹോസ്പിറ്റലില്‍ 2500 ഓളം പരിശോധനകളാണ് നടത്തുന്നത്. മെഡിക്കല്‍ കോളേജുകളില്‍ പ്രതിദിനം 300 ടെസ്റ്റുകള്‍ നടത്തുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വേഗത്തിലുള്ള രോഗനിര്‍ണയം വളരെ പ്രധാനമാണ്.

ഉഡുപ്പി ജില്ലയിലും സമാനമായ പ്രശ്നം നിലനില്‍ക്കുന്നു. പ്രതിദിനം 3,000 മുതല്‍ 4,000 വരെ സാമ്പിളുകള്‍ ലഭിക്കുന്നുണ്ടെന്നും ജില്ലാ ആസ്പത്രി ലാബില്‍ പ്രതിദിനം 1,500 പരിശോധനകള്‍ നടക്കുന്നുണ്ടെന്നും ജില്ലാ ആരോഗ്യ ഓഫീസര്‍ ഡോ. സുധീര്‍ ചന്ദ്ര സൂദ വ്യക്തമാക്കി. ഇതുകൊണ്ടാണ് കാലതാമസം വരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനയുണ്ടായി. അതേസമയം, വാക്സിനുകളുടെ കുറവ് കണ്ടെത്തി. ഈ ആഴ്ച ആദ്യം 12,000 വാക്സിന്‍ കുപ്പികള്‍ നഗരത്തിലെത്തി. രണ്ട് മൂന്ന് ദിവസത്തേക്ക് ഇത് മതിയാകും.

Related Articles
Next Story
Share it