സ്‌നേഹനിധിയായ എടനീര്‍ സ്വാമിജി ശ്രീ ശ്രീ കേശവാനന്ദ ഭാരതിയെ കുറിച്ച് പഴയൊരു അധ്യാപകന്റെ മധുരതരമായ ഓര്‍മ്മ

1978ല്‍ ഞാന്‍ ചെമനാട് പരവനടുക്കം ഗവ. ഹൈസ്‌കൂളില്‍ സീനിയര്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ പെട്ടെന്നാണ് കാസര്‍കോട് ഡി.ഇ.ഒ. എന്നോട് ആവശ്യപ്പെട്ടത്; മലയാളം ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തിയ എടനീര്‍ സ്‌കൂളില്‍ ഉടന്‍ ചാര്‍ജ്ജെടുക്കണമെന്ന്. ഞാന്‍ താമസിക്കുന്ന ചെമനാട്ട് നിന്ന് എടനീരിലേക്ക് പോകാന്‍ അക്കാലത്ത് പ്രയാസമായിരുന്നു. ചെമനാട് ഹൈസ്‌കൂളിലെ പി.ടി.എ. അംഗങ്ങള്‍ എന്റെ മാറ്റം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഡി.ഇ.ഒ പറഞ്ഞു, ഒരു വര്‍ഷത്തേക്ക് താങ്കളെ അവിടത്തേക്ക് മാറ്റാതെ നിവൃത്തിയില്ല എന്ന്. അങ്ങനെ എനിക്ക് നിര്‍ബന്ധപൂര്‍വ്വം പോകേണ്ടിവന്നു. എടനീരില്‍ വെച്ച് […]

1978ല്‍ ഞാന്‍ ചെമനാട് പരവനടുക്കം ഗവ. ഹൈസ്‌കൂളില്‍ സീനിയര്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ പെട്ടെന്നാണ് കാസര്‍കോട് ഡി.ഇ.ഒ. എന്നോട് ആവശ്യപ്പെട്ടത്; മലയാളം ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തിയ എടനീര്‍ സ്‌കൂളില്‍ ഉടന്‍ ചാര്‍ജ്ജെടുക്കണമെന്ന്. ഞാന്‍ താമസിക്കുന്ന ചെമനാട്ട് നിന്ന് എടനീരിലേക്ക് പോകാന്‍ അക്കാലത്ത് പ്രയാസമായിരുന്നു. ചെമനാട് ഹൈസ്‌കൂളിലെ പി.ടി.എ. അംഗങ്ങള്‍ എന്റെ മാറ്റം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഡി.ഇ.ഒ പറഞ്ഞു, ഒരു വര്‍ഷത്തേക്ക് താങ്കളെ അവിടത്തേക്ക് മാറ്റാതെ നിവൃത്തിയില്ല എന്ന്. അങ്ങനെ എനിക്ക് നിര്‍ബന്ധപൂര്‍വ്വം പോകേണ്ടിവന്നു. എടനീരില്‍ വെച്ച് ഞാന്‍ മഠാധിപതി ശ്രീ ശ്രീ കേശവാനന്ദ ഭാരതി സ്വാമിജിയെ പരിചയപ്പെട്ടു. സ്വാമിജി എന്നോട് പറഞ്ഞു: മാഷ്‌ക്ക് ഉച്ചഭക്ഷണം ഇവിടെ നിന്ന് കഴിക്കാം. എന്നാല്‍ എല്ലാ ദിവസവും ഉച്ചഭക്ഷണം വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന ഒരാളായത് കൊണ്ട് ഞാന്‍ സ്‌നേഹപൂര്‍വ്വം വേണ്ടെന്ന് പറഞ്ഞു. പക്ഷെ സ്വാമിജി വിട്ടില്ല. 'ബസ് സമരമോ വാഹന സൗകര്യം ഇല്ലാത്ത സമയങ്ങളിലോ മാഷ്‌ക്ക് മഠത്തില്‍ താമസിക്കാം. ഇവിടെ വെച്ച് നിസ്‌കരിക്കാം. മഠത്തിലെ എല്ലാ പരിപാടികള്‍ക്കും മാസ്റ്റര്‍ക്ക് വരാം. ഞാന്‍ അതിന് വേണ്ടി മാസ്റ്ററെ ഇപ്പോഴേ ക്ഷണിക്കുന്നു' സ്വാമിജി പറഞ്ഞു.
എന്നാല്‍ ഞാന്‍ പറഞ്ഞു: 'സ്വാമിജീ ഞാന്‍ അന്യ മതക്കാരനാണ്. ഇവിടെ വരുന്നവര്‍ക്ക് അതിഷ്ടപ്പെട്ടെന്ന് വരില്ല' അപ്പോള്‍ സ്വാമിജി പറഞ്ഞു. ഇവിടെ വരുന്നവര്‍ പൊതുവെ അവരുടെ ആവശ്യങ്ങള്‍ക്കാണ് വരുന്നത്. നിങ്ങള്‍ക്ക് അങ്ങനെ ഒരു ആവശ്യവും എന്നെക്കൊണ്ടില്ല. അതുകൊണ്ട് നിങ്ങള്‍ അത് കൂട്ടാക്കേണ്ടതില്ല.
ഞാന്‍ അടുത്ത വര്‍ഷം ചെമനാട് ഹൈസ്‌കൂളിലേക്ക് സ്ഥലമാറ്റത്തിന് അപേക്ഷിക്കുന്ന കാര്യം സ്വാമിജിയോട് പറഞ്ഞപ്പോള്‍ സ്വാമിജി വിലക്കി; നിങ്ങള്‍ ഇവിടെ നിന്ന് മാറിപ്പോകാന്‍ പാടില്ലെന്ന് സ്‌നേഹത്തോടെ പറഞ്ഞു.
അങ്ങനെ സ്വാമിജിയുടെ നിര്‍ബന്ധത്തിന് വഴങ്ങി പത്ത് വര്‍ഷം ഞാന്‍ എടനീര്‍ സ്‌കൂളില്‍ പ്രവര്‍ത്തിച്ചു. എ.ഇ.ഒ ആയി സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ മാത്രമാണ് എന്നെ അവിടെ നിന്ന് പോകാന്‍ സ്വാമിജി അനുവദിച്ചത്. അത്രയും സ്‌നേഹത്തോടെയാണ് സ്വാമിജി എന്നോട് പെരുമാറിയത്. ആ സ്‌നേഹ നിധിക്ക് എന്റെ കറകളഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

കെ.വി. അബ്ദുല്ല മാസ്റ്റര്‍,
(റിട്ട. പ്രിന്‍സിപ്പല്‍, കൊറക്കോട് സൗത്ത്)

Related Articles
Next Story
Share it