മധുരം, സൗമ്യം, ദീപ്തം-സൗഹൃദം!
"കൈയ്യെത്താ ദൂരത്ത് കണ്ണെത്തണം കണ്ണെത്താ ദൂരത്ത് കാതെത്തണം" അര്ത്ഥചാരുതയാര്ന്ന ഗാനം! കണ്ണെത്താദൂരത്ത് കാതെത്തണം. പ്രിയപ്പെട്ടവര്‍ അകലങ്ങളില്‍ കഴിയുമ്പോള്‍ അതിനേ നിര്‍വ്വാഹമുള്ളു. ശബ്ദം കാതിലെത്തുമ്പോള്‍ പ്രിയപ്പെട്ടവര്‍, കാണാന്‍ കൊതിക്കുന്നവര്‍ തൊട്ടടുത്തുണ്ട് എന്ന് തോന്നും; സാമീപ്യ സുഖംഅനുഭവപ്പെടും. തൊട്ടടുത്ത് നിന്ന് എന്ന പോലെ ശബ്ദം കേള്‍ക്കാന്‍ സഹായിക്കുന്ന ഉപകരണം ഇപ്പോള്‍ ഉണ്ടല്ലേ; കണ്ടുകൊണ്ട് സംസാരിക്കാനുള്ള സംവിധാനവുമുണ്ട്. 'സയന്സിനാല് മര്ത്യന് സമഗ്ര വീര്യവാന്‍!" കഴിഞ്ഞ ദിവസം കൃഷ്ണന്മാഷെ വിളിച്ചു. മുജീബ് തിരുവനന്തപുരത്തേക്ക് പോകുന്നുണ്ട്. കൃഷ്ണന് മാഷെ കാണും എന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. മാഷ് […]
"കൈയ്യെത്താ ദൂരത്ത് കണ്ണെത്തണം കണ്ണെത്താ ദൂരത്ത് കാതെത്തണം" അര്ത്ഥചാരുതയാര്ന്ന ഗാനം! കണ്ണെത്താദൂരത്ത് കാതെത്തണം. പ്രിയപ്പെട്ടവര്‍ അകലങ്ങളില്‍ കഴിയുമ്പോള്‍ അതിനേ നിര്‍വ്വാഹമുള്ളു. ശബ്ദം കാതിലെത്തുമ്പോള്‍ പ്രിയപ്പെട്ടവര്‍, കാണാന്‍ കൊതിക്കുന്നവര്‍ തൊട്ടടുത്തുണ്ട് എന്ന് തോന്നും; സാമീപ്യ സുഖംഅനുഭവപ്പെടും. തൊട്ടടുത്ത് നിന്ന് എന്ന പോലെ ശബ്ദം കേള്‍ക്കാന്‍ സഹായിക്കുന്ന ഉപകരണം ഇപ്പോള്‍ ഉണ്ടല്ലേ; കണ്ടുകൊണ്ട് സംസാരിക്കാനുള്ള സംവിധാനവുമുണ്ട്. 'സയന്സിനാല് മര്ത്യന് സമഗ്ര വീര്യവാന്‍!" കഴിഞ്ഞ ദിവസം കൃഷ്ണന്മാഷെ വിളിച്ചു. മുജീബ് തിരുവനന്തപുരത്തേക്ക് പോകുന്നുണ്ട്. കൃഷ്ണന് മാഷെ കാണും എന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. മാഷ് […]
"കൈയ്യെത്താ ദൂരത്ത് കണ്ണെത്തണം
കണ്ണെത്താ ദൂരത്ത് കാതെത്തണം"
അര്ത്ഥചാരുതയാര്ന്ന ഗാനം! കണ്ണെത്താദൂരത്ത് കാതെത്തണം. പ്രിയപ്പെട്ടവര്‍ അകലങ്ങളില്‍ കഴിയുമ്പോള്‍ അതിനേ നിര്‍വ്വാഹമുള്ളു. ശബ്ദം കാതിലെത്തുമ്പോള്‍ പ്രിയപ്പെട്ടവര്‍, കാണാന്‍ കൊതിക്കുന്നവര്‍ തൊട്ടടുത്തുണ്ട് എന്ന് തോന്നും; സാമീപ്യ സുഖംഅനുഭവപ്പെടും. തൊട്ടടുത്ത് നിന്ന് എന്ന പോലെ ശബ്ദം കേള്‍ക്കാന്‍ സഹായിക്കുന്ന ഉപകരണം ഇപ്പോള്‍ ഉണ്ടല്ലേ; കണ്ടുകൊണ്ട് സംസാരിക്കാനുള്ള സംവിധാനവുമുണ്ട്. 'സയന്സിനാല് മര്ത്യന് സമഗ്ര വീര്യവാന്‍!"
കഴിഞ്ഞ ദിവസം കൃഷ്ണന്മാഷെ വിളിച്ചു. മുജീബ് തിരുവനന്തപുരത്തേക്ക് പോകുന്നുണ്ട്. കൃഷ്ണന് മാഷെ കാണും എന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. മാഷ് ആദ്യം പറഞ്ഞത് മുജീബ് വീട്ടില്‍ വന്നിരുന്നു എന്നാണ്. എനിക്കറിയാം. അവര്‍ തമ്മിലുള്ള അടുപ്പത്തെക്കുറിച്ച്. മുജീബ് പിഞ്ചു കുഞ്ഞായിരിക്കുമ്പോഴേയുള്ള ബന്ധം. മുജീബിന്റെ പിതാവ് അഹ്മദ് മായിപ്പാടിയില്‍ അധ്യാപക പരിശീലനത്തിന് ചേര്‍ന്നത് തൊട്ടുള്ള സൗഹൃദം. പാവനമായ ഗുരുശിഷ്യബന്ധത്തിനപ്പുറത്തുള്ള ബന്ധം, അത് വളര്‍ന്നു. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധമായി വളര്‍ന്നു.
ഞാന്‍ ഓര്‍ക്കുന്നു, ഇദം പ്രഥമമായി ഞാന്‍ അവരെ രണ്ടു പേരെയും കണ്ട സന്ദര്‍ഭം-പക്ഷെ, ആളെ അറിയാതെ. കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്കൂളില്‍ വെച്ച് മഹാകവി പി. കുഞ്ഞിരാമന് നായരുടെ ഷഷ്ടി പൂര്‍ത്തി ആഘോഷം നടക്കുന്നു. പ്രമുഖ സാഹിത്യകാരന്മാര് കൂട്ടത്തോടെയെത്തുന്നു. സി.പി. ശ്രീധരന് എത്തിക്കുന്നു. (അത്യുത്തര കേരളത്തിന്റെ കള്‍ച്ചറല്‍ അംബാസിഡര്‍ എന്ന് അഹ്മദ് മാഷ് പില്കാലത്ത് സി.പി.യെ വിശേഷിപ്പിച്ചത് പ്രത്യക്ഷരം അര്‍ത്ഥവത്താണ്.) സാഹിത്യകാരന്മാരെ പരിചരിക്കുന്ന ചുമതല സി.പി.എന്നെ ഏല്‍പ്പിച്ചത് പ്രകാരം ഞാന്‍ സമ്മേളന സ്ഥലത്തും സാഹിത്യകാരന്മാരുടെ താമസമൊരുക്കിയ മാളിക വീട്ടിലുമായി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. കാഞ്ഞങ്ങാട്ടെ പരിപാടിക്കെത്താന്‍ കൊതിച്ച രണ്ടു പേരുണ്ടായിരുന്നു മായിപ്പാടി ട്രെയിനിംഗ് സ്കൂളില്‍-ഗുരുവും ശിഷ്യനും. ഗുരു ഒരു ദിവസത്തെ കാഷ്വല്‍ ലീവെടുത്തു. ശിഷ്യന് ഹെഡ്മാസ്റ്റര് സമക്ഷം ലീവിന് അപേക്ഷ നല്കി. നുണ പറഞ്ഞ്. ഉമ്മക്ക് നല്ല സുഖമില്ല. ലീവെടുത്ത് വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോകാന്‍ അനുവദിക്കണമെന്ന് പറഞ്ഞ് സമ്മതം വാങ്ങി. രണ്ടു പേരും കാഞ്ഞങ്ങാട്ടെ സമ്മേളന സ്ഥലത്തെത്തിയപ്പോള്‍ കാണുന്നത് തങ്ങളുടെ ഹെഡ്മാസ്റ്റരെ. ഉമ്മക്ക് എങ്ങനെയുണ്ട് എന്ന് അന്വേഷണം. ശിഷ്യന് ചമ്മിപ്പോയി. കള്ളം പറഞ്ഞതിന് ശിഷ്യനെ ശാസിക്കാനൊന്നും മുതിര്‍ന്നില്ല. ഹെഡ്മാസ്റ്റര്. നല്ല കാര്യത്തിനല്ല വേണ്ടാതീതത്തിനൊന്നും അല്ലല്ലോ ക്ലാസ് കളഞ്ഞ് പോയത്. സാഹിത്യസമ്മേളനത്തിനല്ലേ? വിദ്യാര്‍ത്ഥികള്‍ വിശേഷിച്ചും അധ്യാപക വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടതു തന്നെ. ചോദിച്ചിരുന്നെങ്കില്‍ സന്തോഷത്തോടെ സമ്മതം നല്‍കുമായിരുന്നു. ഒന്നിച്ചു വരികയും ചെയ്യാമായിരുന്നു എന്ന് പറഞ്ഞു. സ്നേഹ നിധിയായ ഹെഡ്മാസ്റ്റര്-ഗാന്ധീയന്‍ ചിണ്ടന് മാഷ്. കുറ്റബോധം തോന്നി ശിഷ്യന്. ആ കഥ പല തവണ അഹ്മദ് മാഷ് പറഞ്ഞു കേട്ടിട്ടുണ്ട്. പി.വി കൃഷ്ണന് മാഷ്-അഹ്മദ് മാഷ് ബന്ധത്തിന്റെ ആദ്യകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സംഭവം.
കാലാന്തരത്തില്‍ രണ്ടു പേരും കളം മാറി. പരിശീലനം നേടിയ പണി ഉപേക്ഷിച്ച് ഒരാള്‍ പത്രപ്രവര്‍ത്തകനായി. മറ്റേയാള്‍ പബ്ലിക് റിലേഷന്‍ വകുപ്പിലേക്ക് മാറി. തിരുവനന്തപുരത്തേക്ക് പോയി. അപ്പോഴും ബന്ധം തുടര്‍ന്നു. കൂടുതല്‍ ദൃഢതരമായി.
ഞാന്‍ കാസര്കോട്ടുകാരനായത് മുതല്‍ സാഹിത്യവേദിയുമായി അടുത്തു. വേദിയുടെ പരിപാടികളില്‍ മാഷ് സംസാരിക്കുമ്പോള്‍ നാവില്‍ തത്തിക്കളിക്കാറുള്ള രണ്ട് പേരുകള്‍-ഉബൈദ്മാഷ്, കൃഷ്ണന് മാഷ്. രണ്ടുപേരും തന്റെ അഭിവന്ദ്യ ഗുരുനാഥന്മാരും വഴികാട്ടികളും.
അഹ്മദ് കാലഗതി പ്രാപിച്ച ശേഷം അദ്ദേഹത്തിന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന അനുസ്മരണ യോഗങ്ങളില്‍ എത്രയോ പ്രാവശ്യം കൃഷ്ണന് മാഷ് പങ്കെടുത്തിട്ടുണ്ട്. വികാരതരളിതനായി ഓര്‍മ്മകള്‍ പങ്കുവെച്ചിട്ടുണ്ട്. ഒരിക്കല്‍ പി.എസ് ഹമീദ് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. കൃഷ്ണന് മാഷായിരുന്നു അങ്ങേതലക്കല്‍. തിരുവനന്തപുരത്ത് നിന്ന് വിളിച്ചത്. ഹമീദ് ഫോണ്‍ മൈക്കിനോട് ചേര്‍ത്ത് പിടിച്ചു. കൃഷ്ണന് മാസ്റ്ററുടെ അനുസ്മരണ പ്രസംഗം ഹാളിലുള്ള എല്ലാവരും കേട്ടു. വീഡിയോ കോണ്‍ഫറന്‍സ് എന്ന പുതിയ ഏര്‍പ്പാട് സാര്വ്വികമാകും മുമ്പ് സാഹിത്യ വേദിയില്‍ പുതിയൊരനുഭവമായിരുന്നു. അതിന് ഇവിടെ തുടക്കം കുറിച്ചത് കൃഷ്ണന്മാഷ്. പ്രിയശിഷ്യനെ അനുസ്മരിച്ച് കൊണ്ട് (ശബ്ദസാന്നിധ്യം മാത്രം).
മുജീബ് വീട്ടില്‍ വന്ന കാര്യം കൃഷ്ണന് മാഷ് അറിയിച്ചപ്പോള്‍ എന്റെ ഓര്‍മ്മയിലെത്തിയത് ഇങ്ങനെ പലതും. ഞാന്‍ മാസ്റ്ററുടെ സൗഹൃദവലയത്തിലെത്തിച്ചേര്ന്നതിനെക്കുറിച്ച് നേരത്തെ എഴുതിയിട്ടുള്ളത് കൊണ്ട് ആവര്‍ത്തിക്കുന്നില്ല.
ഞാന്‍ സര്വ്വീസിലുണ്ടായിരിക്കെ അധ്യാപക സംഘടനാ കാര്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് ചെല്ലുമ്പോഴെല്ലാം തികച്ചും ആകസ്മികമായി ഞങ്ങള്‍ കാണുമായിരുന്നു. പി.ആര്.ഡി ഓഫീസിന് മുന്നിലൂടെ പോകുമ്പോള്‍ മുകളില്‍ നിന്ന് പേര് വിളിക്കുന്നത് കേട്ട് തലയുയര്‍ത്തി നോക്കും. ഓഫീസ് വരാന്തയില്‍ നിന്ന് മാഷ് വിളിക്കുന്നതാണ്. ചിലപ്പോള്‍ അങ്ങോട്ട് ക്ഷണിക്കും. അല്ലെങ്കില്‍ അവിടെത്തന്നെ നില്‍ക്കാനാവശ്യപ്പെട്ട് ഓടിയിറങ്ങും. കുശലം പറഞ്ഞ് പിരിയാന്‍ നേരത്ത് കുറേ സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ സമ്മാനിക്കും.
കൃഷ്ണന് മാസ്റ്റരുടെ സഹധര്‍മ്മിണി കാലഗതി പ്രാപിച്ച വിവരം മുജീബാണ് എന്നെ അറിയിച്ചത്. അന്ന് ഞാന്‍ മാഷെ വിളിച്ചില്ല. എന്ത് സംസാരിക്കാനാണ്! എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക. പിറ്റേന്ന് രാവിലെ ഞാന്‍ വിളിച്ചു, സംസാരിച്ചു. മാഷും മേഴ്സി ടീച്ചറും വിവാഹാനന്തരം കുറച്ചു കാലം താമസിച്ചിരുന്ന ഫോര്‍ട്ട് റോഡിലെ വീട്ടിലേക്ക് മാഷ് എന്നെ കൂട്ടിക്കൊണ്ടു പോയിട്ടുണ്ട്. തിരുവനന്തപുരത്തെ വീട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. ഇനിയോ. പ്രതീക്ഷയില്ല. പോകാന്‍ കഴിയുമെന്ന്. ഫോണുണ്ടല്ലോ. ശബ്ദം കേള്‍ക്കാമല്ലോ! എം.എ റഹ്മാന് മാഷ് പലതവണ പ്രശംസിച്ച മുഴക്കമുള്ള ആകര്‍ഷകമായ ശബ്ദം.
തിരുവനന്തപുരത്ത് നിന്ന് തിരിച്ചെത്തിയ ശേഷം മുജീബ് വിളിച്ചു. 'കണ്ണെത്താ ദൂരത്ത് കാതെത്തി. വിവരങ്ങള്‍ കൈമാറി; മനം കുളിര്‍ത്തു.
മധുരം, സൗമ്യം, ദീപ്തം-സൗഹൃദം!