കൊച്ചി മറൈന്‍ ഡ്രൈവില്‍ ഫ്‌ളാറ്റില്‍ നിന്ന് രക്ഷാപ്പെടാനുള്ള ശ്രമത്തിനിടെ യുവതി ആറാം നിലയില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ ഉടമ അറസ്റ്റില്‍

കൊച്ചി: മറൈന്‍ ഡ്രൈവില്‍ ഫ്‌ളാറ്റില്‍ നിന്ന് രക്ഷാപ്പെടാനുള്ള ശ്രമത്തിനിടെ യുവതി ആറാം നിലയില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ ഉടമ അറസ്റ്റില്‍. മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റ് ഉടമ ഇംതിയാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്യായമായി വീട്ടുതടങ്കലില്‍ വെച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. സേലം സ്വദേശിനിയായ കുമാരിയാണ് ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് മരിച്ചത്. നാട്ടിലേക്കു പോകണമെന്ന് കുമാരി അറിയിച്ചെങ്കിലും പോകാന്‍ അനുവദിക്കാതെ ഫ്ളാറ്റുടമ തടവില്‍ വെച്ചുവെന്നാണ് ഭര്‍ത്താവ് ശ്രീനിവാസന്‍ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. വീട്ടുജോലിക്കാരി ആത്മഹത്യക്ക് […]

കൊച്ചി: മറൈന്‍ ഡ്രൈവില്‍ ഫ്‌ളാറ്റില്‍ നിന്ന് രക്ഷാപ്പെടാനുള്ള ശ്രമത്തിനിടെ യുവതി ആറാം നിലയില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ ഉടമ അറസ്റ്റില്‍. മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റ് ഉടമ ഇംതിയാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്യായമായി വീട്ടുതടങ്കലില്‍ വെച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.

സേലം സ്വദേശിനിയായ കുമാരിയാണ് ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് മരിച്ചത്. നാട്ടിലേക്കു പോകണമെന്ന് കുമാരി അറിയിച്ചെങ്കിലും പോകാന്‍ അനുവദിക്കാതെ ഫ്ളാറ്റുടമ തടവില്‍ വെച്ചുവെന്നാണ് ഭര്‍ത്താവ് ശ്രീനിവാസന്‍ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും അതിനാല്‍ കേസെടുക്കേണ്ടതില്ലെന്നുമായിരുന്നു പോലീസിന്റെ ആദ്യ നിലപാട്.
ശ്രീനിവാസന്‍ കൊച്ചിയിലെത്തി ഫ്ളാറ്റുടമയ്ക്കെതിരേ മൊഴി നല്‍കിയതോടെ കേസെടുക്കുകയായിരുന്നു.

Related Articles
Next Story
Share it