സ്വീപ് 2021-സമ്മതിദായകര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കുമ്പള: സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ സമ്മതിദായകര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കുമ്പള അക്കാദമി കോളേജില്‍ ജില്ലാ ശിശു വികസന ഓഫീസറും സ്വീപ്പ് നോഡല്‍ ഓഫീസറുമായ കവിതാ റാണി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന പുതിയ തലമുറയിലെ വോട്ടര്‍മാര്‍ക്ക് വോട്ടവകാശത്തെ കുറച്ചു അവബോധം നല്‍കി. കുമ്പള അക്കാദമി കോളേജ് മാനേജിങ് ഡയറക്ടര്‍ ഇബ്രാഹിം ഖലീല്‍, പ്രിന്‍സിപ്പാള്‍ മുനീര്‍ എരുതുംകടവ്, ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ കോഓര്‍ഡിനേറ്റര്‍ മോഹന്‍ദാസ്, എന്‍.എന്‍.എം. കോഓര്‍ഡിനേറ്റര്‍ വിപിന്‍, സ്വീപ് മെമ്പര്‍ ആയിഷ, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ […]

കുമ്പള: സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ സമ്മതിദായകര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
കുമ്പള അക്കാദമി കോളേജില്‍ ജില്ലാ ശിശു വികസന ഓഫീസറും സ്വീപ്പ് നോഡല്‍ ഓഫീസറുമായ കവിതാ റാണി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന പുതിയ തലമുറയിലെ വോട്ടര്‍മാര്‍ക്ക് വോട്ടവകാശത്തെ കുറച്ചു അവബോധം നല്‍കി.
കുമ്പള അക്കാദമി കോളേജ് മാനേജിങ് ഡയറക്ടര്‍ ഇബ്രാഹിം ഖലീല്‍, പ്രിന്‍സിപ്പാള്‍ മുനീര്‍ എരുതുംകടവ്, ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ കോഓര്‍ഡിനേറ്റര്‍ മോഹന്‍ദാസ്, എന്‍.എന്‍.എം. കോഓര്‍ഡിനേറ്റര്‍ വിപിന്‍, സ്വീപ് മെമ്പര്‍ ആയിഷ, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ അനീറ്റ മെന്‍ഡോണസ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.

Related Articles
Next Story
Share it