സമ്മതിദാന അവകാശികള്‍ക്കുള്ള ബോധവത്കരണവുമായി സ്വീപ്പ്-2021 മുഹിമ്മാത്തില്‍ സമാപിച്ചു

പുത്തിഗെ: ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ മുഹിമ്മാത്തില്‍ നടത്തിയ സമ്മതിദാന അവകാശികള്‍ക്കുള്ള ബോധവത്കരണ പരിപാടിയായ സ്വീപ്പ് -2021 ശ്രദ്ധേയമായി. സിസ്റ്റമാറ്റിക്ക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ട്രാണല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം കാസര്‍കോട് സംഘടിപ്പിച്ച് പരിപാടിയില്‍ പുതിയ വേട്ടര്‍മാര്‍ക്കും നിലവില്‍ ലിസ്റ്റില്‍ പേരില്ലാത്തവര്‍ക്കും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കി. ഓരേ ഇന്ത്യന്‍ പൗരന്റെയും സമ്മതിദാന അവകാശങ്ങള്‍ വിനിയോഗിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് വരണമെന്നും ക്യാമ്പ് ഉണര്‍ത്തി. മുഹിമ്മാത്ത് സി.എസ്.സിയുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ നിരവധിപേര്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡ് നല്‍കി. […]

പുത്തിഗെ: ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ മുഹിമ്മാത്തില്‍ നടത്തിയ സമ്മതിദാന അവകാശികള്‍ക്കുള്ള ബോധവത്കരണ പരിപാടിയായ സ്വീപ്പ് -2021 ശ്രദ്ധേയമായി.

സിസ്റ്റമാറ്റിക്ക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ട്രാണല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം കാസര്‍കോട് സംഘടിപ്പിച്ച് പരിപാടിയില്‍ പുതിയ വേട്ടര്‍മാര്‍ക്കും നിലവില്‍ ലിസ്റ്റില്‍ പേരില്ലാത്തവര്‍ക്കും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കി. ഓരേ ഇന്ത്യന്‍ പൗരന്റെയും സമ്മതിദാന അവകാശങ്ങള്‍ വിനിയോഗിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് വരണമെന്നും ക്യാമ്പ് ഉണര്‍ത്തി. മുഹിമ്മാത്ത് സി.എസ്.സിയുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ നിരവധിപേര്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡ് നല്‍കി.

ചൈല്‍ഡ് ഡവലപ്മെന്റ് പ്രൊജക്ട് ഓഫീസര്‍ ലത കുമാരിയുടെ അധ്യക്ഷതയില്‍ എടനാട് വില്ലേജ് ഓഫീസര്‍ സത്യനാരായണ ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് മഞ്ചേശ്വരം അഡിഷണല്‍ എടി ശശി ക്ലാസിന് നേതൃത്വം നല്‍കി. മുഹിമ്മാത്ത് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അഡ്മിനിസ്ട്രറ്റീവ് വിഭാഗം കണ്‍വീനര്‍ മൂസ സഖാഫി കളത്തൂര്‍ പ്രസംഗിച്ചു. പിഎസ്എസ് കൗണ്‍സിലല്‍ സുഷമ നന്ദി പറഞ്ഞു.

Related Articles
Next Story
Share it