രണ്ട് മുന്‍മന്ത്രിമാര്‍ക്കും നിയമസഭാ മുന്‍ സ്പീക്കര്‍ക്കുമെതിരെ ആരോപണവുമായി സ്വപ്‌ന സുരേഷ്
തിരുവനന്തപുരം: സി.പി.എമ്മിന്റെ മുതിര്‍ന്ന മൂന്ന് നേതാക്കള്‍ക്കെതിരെ ലൈംഗീകാരോപണവുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. രണ്ട് മുന്‍ മന്ത്രിമാര്‍ക്കും നിയമസഭാ മുന്‍ സ്പീക്കര്‍ക്കുമെതിരെയാണ് സ്വപ്‌നയുടെ പുതിയ ആരോപണം.'ഒരു കാരണവശാലും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത വ്യക്തിത്വമാണ് കഴിഞ്ഞ മന്ത്രിസഭയിലെ ഒരു മന്ത്രി. ലൈംഗിക മെസേജുകള്‍ അയച്ചും ലൈംഗികതക്കായി നിര്‍ബന്ധിച്ചും ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ എനിക്കതിലൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. വാട്‌സ് ആപ്പ് സന്ദേശങ്ങളൊക്കെ ഇ.ഡിയുടേയും മറ്റു അന്വേഷണ ഏജന്‍സികളുടേയും പക്കലുണ്ട്'-മന്ത്രിയുടെ പേര് വെളിപ്പെടുത്തി സ്വപ്‌ന പറഞ്ഞു. 'ഒരു മുന്‍ […]

തിരുവനന്തപുരം: സി.പി.എമ്മിന്റെ മുതിര്‍ന്ന മൂന്ന് നേതാക്കള്‍ക്കെതിരെ ലൈംഗീകാരോപണവുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. രണ്ട് മുന്‍ മന്ത്രിമാര്‍ക്കും നിയമസഭാ മുന്‍ സ്പീക്കര്‍ക്കുമെതിരെയാണ് സ്വപ്‌നയുടെ പുതിയ ആരോപണം.
'ഒരു കാരണവശാലും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത വ്യക്തിത്വമാണ് കഴിഞ്ഞ മന്ത്രിസഭയിലെ ഒരു മന്ത്രി. ലൈംഗിക മെസേജുകള്‍ അയച്ചും ലൈംഗികതക്കായി നിര്‍ബന്ധിച്ചും ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ എനിക്കതിലൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. വാട്‌സ് ആപ്പ് സന്ദേശങ്ങളൊക്കെ ഇ.ഡിയുടേയും മറ്റു അന്വേഷണ ഏജന്‍സികളുടേയും പക്കലുണ്ട്'-മന്ത്രിയുടെ പേര് വെളിപ്പെടുത്തി സ്വപ്‌ന പറഞ്ഞു. 'ഒരു മുന്‍ സ്പീക്കറും ഇതുപോലെയാണ്. കോളേജ് വിദ്യാര്‍ത്ഥിയെ പോലെയാണ് എന്നോട് പെരുമാറിയത്. റൂമിലേക്കും വീട്ടിലേക്കും അടക്കം വിളിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഔദ്യോഗിക ഭവനത്തിലേക്ക് ഒറ്റക്ക് വരാനും ആവശ്യപ്പെട്ടു'.
'മുന്‍ ഭര്‍ത്താവിന്റെ ഒരു വ്യക്തിഗത ആവശ്യത്തിന് ഞാന്‍ മറ്റൊരു മുന്‍മന്ത്രിയുടെ അടുക്കല്‍ ചെന്നു. മന്ത്രി എന്നെ രണ്ടാം നിലയിലേക്ക് വിളിപ്പിച്ച് സംസാരിച്ചു. എന്നാല്‍ അദ്ദേഹം മറ്റുള്ളവരെ പോലെ ഡയറക്ടറല്ല, ചില സിഗ്നലുകള്‍ തരും. മൂന്നാറിലേക്ക് കൊണ്ടുപോകാം എന്നൊക്കെ പറഞ്ഞിരുന്നു-സ്വപ്‌ന ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തില്‍ വെളിപ്പെടുത്തി.