നയതന്ത്ര സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷിന് ജാമ്യം

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിന് ജാമ്യം ലഭിച്ചു. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വര്‍ഷത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. 25 ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. സ്വപ്നയുടെ മേല്‍ ചുമത്തിയ കൊഫെപോസ കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കസ്റ്റംസ്, ഇ.ഡി കേസുകളില്‍ സ്വപ്നക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സ്വപ്നയുടെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. […]

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിന് ജാമ്യം ലഭിച്ചു. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വര്‍ഷത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. 25 ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

സ്വപ്നയുടെ മേല്‍ ചുമത്തിയ കൊഫെപോസ കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കസ്റ്റംസ്, ഇ.ഡി കേസുകളില്‍ സ്വപ്നക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സ്വപ്നയുടെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. സരിത്ത്, റിബിന്‍സ്, റമീസ് എന്നീ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇവരുടെ കോഫെപോസ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ പ്രതികള്‍ക്ക് ചൊവ്വാഴ്ച പുറത്തിറങ്ങാന്‍ കഴിയില്ല.

പ്രതികള്‍ക്കെതിരെ യു.എ.പി.എ. കുറ്റം നിലനില്‍ക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നും എന്‍.ഐ.എ. വാദിച്ചെങ്കിലും ഹൈകോടതി ഈ വാദം തള്ളി.

Related Articles
Next Story
Share it