മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്നൊരാള്‍ വന്ന് ഭീഷണിപ്പെടുത്തി; ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍

കൊച്ചി: മുന്‍മന്ത്രി കെ.ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് സ്വപ്‌ന സുരേഷ് നടത്തിയിട്ടുള്ളത്. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്ന പേരിലൊരാള്‍ ഇന്നലെ തന്നെ വന്ന് കണ്ടുവെന്നും പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കില്‍ കാലങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. കുട്ടികള്‍ ഒറ്റയ്ക്കാവുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയിലുണ്ട്. രഹസ്യമൊഴിയുമായി ബന്ധപ്പെട്ട […]

കൊച്ചി: മുന്‍മന്ത്രി കെ.ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് സ്വപ്‌ന സുരേഷ് നടത്തിയിട്ടുള്ളത്. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്ന പേരിലൊരാള്‍ ഇന്നലെ തന്നെ വന്ന് കണ്ടുവെന്നും പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കില്‍ കാലങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. കുട്ടികള്‍ ഒറ്റയ്ക്കാവുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയിലുണ്ട്.
രഹസ്യമൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന് രാവിലെ പത്ത് മണിയോടെ പിന്‍വലിക്കണമെന്നും ഇത് പിന്‍വലിച്ചുകൊണ്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായും എന്നാല്‍ താനിതിന് തയ്യാറാകാതിരുന്നതോടെ തന്നെ വളരെ രൂക്ഷമായ ഭാഷയില്‍ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന പറയുന്നു. ഇയാള്‍ പറഞ്ഞതിന്റെ ഒരു ഭാഗം താന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും അത് കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും സ്വപ്‌ന ഹര്‍ജിയില്‍ വ്യക്തമാക്കി.
കെ.പി യോഹന്നാന്റെ സംഘടനയുടെ ഡയറക്ടറാണ് താനെന്ന് പരിചയപ്പെടുത്തിയാണ് ഷാജി കിരണ്‍ വന്നതെന്ന് ഹര്‍ജിയില്‍ സ്വപ്‌ന സുരേഷ് വെളിപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാളെത്തിയത്. യുപി- 41 ആര്‍ 0500 എന്ന നമ്പറിലുള്ള കാറിലാണ് ഇയാളെത്തിയത്. എം. ശിവശങ്കര്‍ തന്നെ ഇയാളെ ഇതിന് മുമ്പ് പരിചയപ്പെടുത്തിയിട്ടുണ്ടെന്നും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇയാള്‍ അവകാശപ്പെടുന്നതെന്നും സ്വപ്‌ന പറഞ്ഞു.

Related Articles
Next Story
Share it