രഹസ്യവിവരങ്ങള്‍ നല്‍കാനുണ്ട്; നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും കോടതിയില്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്തിയ കേസില്‍ ചില രഹസ്യവിവരങ്ങള്‍ നല്‍കാനുണ്ടെന്ന് കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും. കോടതിയിലാണ് ഇരുവരും ഇക്കാര്യം ബോധിപ്പിച്ചത്. തുടര്‍ന്ന് അഭിഭാഷകന്‍ വഴി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എസിജെഎം കോടതി ഇരുവരോടും നിര്‍ദേശിച്ചു. അതേസമയം കേസില്‍ സ്വപ്നയെയും സരിത്തിനെയും മൂന്നു ദിവസം കൂടി കസ്റ്റസ് കസ്റ്റഡിയില്‍ വിട്ടു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശിവശങ്കറിന് ഡോളര്‍ കടത്തുകേസില്‍ പങ്കുണ്ടെന്നും സ്വപ്ന സുരേഷ് […]

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്തിയ കേസില്‍ ചില രഹസ്യവിവരങ്ങള്‍ നല്‍കാനുണ്ടെന്ന് കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും. കോടതിയിലാണ് ഇരുവരും ഇക്കാര്യം ബോധിപ്പിച്ചത്. തുടര്‍ന്ന് അഭിഭാഷകന്‍ വഴി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എസിജെഎം കോടതി ഇരുവരോടും നിര്‍ദേശിച്ചു.

അതേസമയം കേസില്‍ സ്വപ്നയെയും സരിത്തിനെയും മൂന്നു ദിവസം കൂടി കസ്റ്റസ് കസ്റ്റഡിയില്‍ വിട്ടു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശിവശങ്കറിന് ഡോളര്‍ കടത്തുകേസില്‍ പങ്കുണ്ടെന്നും സ്വപ്ന സുരേഷ് ഇത് സംബന്ധിച്ച് കൃത്യമായ മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് വെളിപ്പെടുത്തി. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നും കസ്റ്റംസ് കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Swapna Suresh and Sarith in customs custody

Related Articles
Next Story
Share it