മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ട് സ്വപ്ന; തനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് സ്വപ്നയുടെ ഭീഷണി

തിരുവനന്തപുരം: സ്വപ്‌നക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ വെളിപ്പെടുത്തലിന് പിന്നാലെ ശ്രീരാമകൃഷ്ണനെ പ്രതിരോധത്തിലാക്കി അദ്ദേഹത്തിന്റെ സ്വകാര്യ ചിത്രങ്ങള്‍ സ്വപ്ന സുരേഷ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സ്വപ്നയുടെ ആരോപണങ്ങള്‍ തള്ളിക്കൊണ്ടുള്ള ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയയാണ് സ്വപ്‌ന അദ്ദേഹത്തിന്റെ സ്വകാര്യ ചിത്രങ്ങളെന്ന പേരില്‍ ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.'ശ്രീരാമകൃഷ്ണനെ മാനനഷ്ടക്കേസ് കൊടുക്കാന്‍ വെല്ലുവിളിച്ചുകൊണ്ടായിരുന്നു സ്വപ്‌നയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയും ഓര്‍മപ്പെടുത്താലണിത്. ഇതൊന്നും ഓര്‍മ്മയില്ലെങ്കില്‍ എനിക്കെതിരെ മാനനഷ്ടകേസ് കൊടുക്കൂ. ബാക്കി തെളിവുകള്‍ ഞാന്‍ കോടതിയില്‍ ഹാജരാക്കിക്കൊള്ളാം' […]

തിരുവനന്തപുരം: സ്വപ്‌നക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ വെളിപ്പെടുത്തലിന് പിന്നാലെ ശ്രീരാമകൃഷ്ണനെ പ്രതിരോധത്തിലാക്കി അദ്ദേഹത്തിന്റെ സ്വകാര്യ ചിത്രങ്ങള്‍ സ്വപ്ന സുരേഷ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സ്വപ്നയുടെ ആരോപണങ്ങള്‍ തള്ളിക്കൊണ്ടുള്ള ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയയാണ് സ്വപ്‌ന അദ്ദേഹത്തിന്റെ സ്വകാര്യ ചിത്രങ്ങളെന്ന പേരില്‍ ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
'ശ്രീരാമകൃഷ്ണനെ മാനനഷ്ടക്കേസ് കൊടുക്കാന്‍ വെല്ലുവിളിച്ചുകൊണ്ടായിരുന്നു സ്വപ്‌നയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയും ഓര്‍മപ്പെടുത്താലണിത്. ഇതൊന്നും ഓര്‍മ്മയില്ലെങ്കില്‍ എനിക്കെതിരെ മാനനഷ്ടകേസ് കൊടുക്കൂ. ബാക്കി തെളിവുകള്‍ ഞാന്‍ കോടതിയില്‍ ഹാജരാക്കിക്കൊള്ളാം' എന്നായിരുന്നു സ്വപ്‌നയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Related Articles
Next Story
Share it