സപ്തതിനിറവില്‍ ചിന്മയമിഷന്‍ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി

കാസര്‍കോട്: ചിന്മയമിഷന്‍ കേരള മേധാവിയും കാസര്‍കോട് ചിന്മയ വിദ്യാലയ, കോളേജ് എന്നിവയുടെ അധ്യക്ഷനും ചിന്മയ മിഷന്‍ മുതിര്‍ന്ന ആചാര്യനുമായ സ്വാമി വിവിക്താനന്ദ സരസ്വതിയുടെ സപ്തതി ആഘോഷം വിദ്യാനഗര്‍ ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ നടന്നു. ഗോവ ഗവര്‍ണ്ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തന്റെ ജീവിതം സനാതന ധര്‍മ്മത്തിന്റെ പ്രചരണത്തിനുവേണ്ടി സമര്‍പ്പിക്കുകയും ചിന്മയ മിഷന്‍ എന്ന ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കാതെ അവശ്യഘട്ടങ്ങളില്‍ അതിനു പുറത്തു വന്ന് പൊതുസമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പുണ്യാത്മാവാണ് സ്വാമി വിവിക്താനന്ദ […]

കാസര്‍കോട്: ചിന്മയമിഷന്‍ കേരള മേധാവിയും കാസര്‍കോട് ചിന്മയ വിദ്യാലയ, കോളേജ് എന്നിവയുടെ അധ്യക്ഷനും ചിന്മയ മിഷന്‍ മുതിര്‍ന്ന ആചാര്യനുമായ സ്വാമി വിവിക്താനന്ദ സരസ്വതിയുടെ സപ്തതി ആഘോഷം വിദ്യാനഗര്‍ ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ നടന്നു. ഗോവ ഗവര്‍ണ്ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തന്റെ ജീവിതം സനാതന ധര്‍മ്മത്തിന്റെ പ്രചരണത്തിനുവേണ്ടി സമര്‍പ്പിക്കുകയും ചിന്മയ മിഷന്‍ എന്ന ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കാതെ അവശ്യഘട്ടങ്ങളില്‍ അതിനു പുറത്തു വന്ന് പൊതുസമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പുണ്യാത്മാവാണ് സ്വാമി വിവിക്താനന്ദ സരസ്വതിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഗോവ ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടു.
കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി മംഗളാശംസകള്‍ അര്‍പ്പിച്ചു. ചീഫ് സേവക് സി.എസ്.ടി.കെ സുരേഷ്‌കുമാര്‍ കെ, ചീഫ് സേവക് സി.എം.ഇ.സി.ടി ഗോപാലകൃഷ്ണന്‍ എ എന്നിവര്‍ ആശംസ പ്രഭാഷണം നടത്തി.
സപ്തതി ആഘോഷത്തോടനുബന്ധിച്ച് കാസര്‍കോട് ചിന്മയമിഷന്റെ നേതൃത്വത്തില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. 'ഭവന രഹിതര്‍ക്കൊരു ഭവനം' പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഏഴാമത്തെ വീടിന്റെ താക്കോല്‍ കാസര്‍കോട് ചിന്മയ വിദ്യാലയ അധ്യാപിക ഗിരിജകുമാരിക്ക് കൈമാറി. ചിന്മയരശ്മിയുടെ നേതൃത്വത്തില്‍ പൊതു വിദ്യാലയങ്ങളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും യൂണിഫോമും വിതരണം ചെയ്തു. നീര്‍ച്ചാലിലെ വയോജനമന്ദിരത്തിലെ അന്തേവാസികള്‍ക്ക് അന്നദാനവും നടത്തി. ചിന്മയ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച നീന്തല്‍ക്കുളത്തിന്റെ ഉദ്ഘാടനവും നടത്തി. കാസര്‍കോട് ചിന്മയ മിഷന്‍ പ്രസിഡണ്ട് എ.കെ. നായര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ചിന്മയമിഷന്‍ സെക്രട്ടറി കെ.ബാലചന്ദ്രന്‍ സ്വാഗതവും കാസര്‍കോട് ചിന്മയ വിദ്യാലയ പ്രിന്‍സിപ്പല്‍ കെ. സി. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it