കേന്ദ്ര സര്‍വ്വകലാശാലയില്‍ സ്വാമി വിവേകാനന്ദന്റെ പൂര്‍ണകായ ശില്‍പം ഉയരും

കാഞ്ഞങ്ങാട്: പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ സ്വാമി വിവേകാനന്ദന്റെ പൂര്‍ണകായ ശില്‍പം ഉടന്‍ ഉയരും. 12 അടി ഉയരമുള്ള ശില്‍പത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ശില്‍പങ്ങള്‍ നിര്‍മിച്ച് ശ്രദ്ധേയനായ ശില്‍പി ചിത്രന്‍ കുഞ്ഞിമംഗലം ആണ് പ്രതിമ നിര്‍മിക്കുന്നത്. സര്‍വ്വകലാശാലയിലെ വിവേകാനന്ദ സര്‍ക്കിളിലാണ് ശില്‍പം സ്ഥാപിക്കുന്നത്. ഫൈബറില്‍ നിര്‍മിച്ച ശില്‍പത്തിന് ചെമ്പ് നിറമാണ് നല്‍കിയിരിക്കുന്നത്. നാല് മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കിടേശ്വരലു ചിത്രന്റെ കുഞ്ഞിമംഗലത്തെ പണിപ്പുരയിലെത്തി ശില്‍പം […]

കാഞ്ഞങ്ങാട്: പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ സ്വാമി വിവേകാനന്ദന്റെ പൂര്‍ണകായ ശില്‍പം ഉടന്‍ ഉയരും. 12 അടി ഉയരമുള്ള ശില്‍പത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ശില്‍പങ്ങള്‍ നിര്‍മിച്ച് ശ്രദ്ധേയനായ ശില്‍പി ചിത്രന്‍ കുഞ്ഞിമംഗലം ആണ് പ്രതിമ നിര്‍മിക്കുന്നത്. സര്‍വ്വകലാശാലയിലെ വിവേകാനന്ദ സര്‍ക്കിളിലാണ് ശില്‍പം സ്ഥാപിക്കുന്നത്. ഫൈബറില്‍ നിര്‍മിച്ച ശില്‍പത്തിന് ചെമ്പ് നിറമാണ് നല്‍കിയിരിക്കുന്നത്. നാല് മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കിടേശ്വരലു ചിത്രന്റെ കുഞ്ഞിമംഗലത്തെ പണിപ്പുരയിലെത്തി ശില്‍പം നേരിട്ട് കണ്ട് ആവശ്യമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. വിവേകാനന്ദന്റെ ഫോട്ടോയാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പ്രശസ്ത ആര്‍ക്കിടെക്റ്റ് ദാമോദരന്റെ നിര്‍ദേശങ്ങളും നിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലുമുണ്ടായിരുന്നു. കെ. ചിത്ര, കെ.വി. കിഷോര്‍, എബിന്‍, അര്‍ജുന്‍, സജിത്ത്, സുദര്‍ശന്‍ തുടങ്ങിയവരും നിര്‍മാണത്തില്‍ സഹായികളായി ചിത്രനൊപ്പമുണ്ടായിരുന്നു. കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്, സംസ്ഥാന ക്ഷേത്രകല അക്കാദമി അവാര്‍ഡ് തുടങ്ങിയവ ലഭിച്ച ചിത്രന്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചിത്രകലാ അധ്യാപകനാണ്.

Related Articles
Next Story
Share it