'മയക്ക് മരുന്നും കഞ്ചാവും ഉപയോഗിക്കുന്നവര്‍ സ്വന്തം മതത്തില്‍ പെട്ടവരില്‍ നിന്ന് തന്നെ വാങ്ങേണ്ടതാണ്'; നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. മയക്കു മരുന്നും കഞ്ചാവും ഉപയോഗിക്കുന്നവര്‍ സ്വന്തം മതത്തില്‍പെട്ടവരില്‍ നിന്ന് തന്നെ വാങ്ങേണ്ടതാണെന്നാണ് സ്വാമിയുടെ പരിഹാസം. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. നാര്‍ക്കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്ത് വരുന്നതിനിടെയാണ് ബിഷപ്പിന്റെ പ്രസംഗത്തെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി രംഗത്തെത്തിയത്. മയക്കു മരുന്നും കഞ്ചാവും ഉപയോഗിക്കുന്നവര്‍ കഴിവതും സ്വന്തം മതത്തില്‍പെട്ടവരില്‍ നിന്ന് തന്നെ വാങ്ങി ഉപയോഗിക്കേണ്ടതാണെന്നും മറ്റ് മതക്കാരുടെ കയ്യീന്ന് വാങ്ങിച്ചു […]

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. മയക്കു മരുന്നും കഞ്ചാവും ഉപയോഗിക്കുന്നവര്‍ സ്വന്തം മതത്തില്‍പെട്ടവരില്‍ നിന്ന് തന്നെ വാങ്ങേണ്ടതാണെന്നാണ് സ്വാമിയുടെ പരിഹാസം. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

നാര്‍ക്കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്ത് വരുന്നതിനിടെയാണ് ബിഷപ്പിന്റെ പ്രസംഗത്തെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി രംഗത്തെത്തിയത്. മയക്കു മരുന്നും കഞ്ചാവും ഉപയോഗിക്കുന്നവര്‍ കഴിവതും സ്വന്തം മതത്തില്‍പെട്ടവരില്‍ നിന്ന് തന്നെ വാങ്ങി ഉപയോഗിക്കേണ്ടതാണെന്നും മറ്റ് മതക്കാരുടെ കയ്യീന്ന് വാങ്ങിച്ചു വെറുതെ വര്‍ഗീയ പ്രശ്നം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിംകള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കി വശത്താക്കുന്നു എന്ന ഉണ്ടയില്ലാ വെടിയുമായാണ് പാലാ ബിഷപ്പ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സംഘ്പരിവാര്‍ ഇതിനെ പരസ്യമായി ഏറ്റുപിടിച്ചപ്പോള്‍ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും.

Related Articles
Next Story
Share it