യുപിയില്‍ ബിജെപി വിട്ട മന്ത്രിമാരും എംഎല്‍എമാരും സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു
ന്യൂഡെല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന യുപിയില്‍ ബിജെപി വിട്ട മന്ത്രിമാരും എംഎല്‍എമാരും സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടി വിട്ട രണ്ട് മന്ത്രിമാരും അഞ്ച് എം.എല്‍.എമാരുമാണ് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി കൊണ്ട് ഇന്നലെ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. എസ്.പി നേതാവും മുന്‍ യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ സാന്നിദ്ധ്യത്തിലാണ് മന്ത്രിമാരായിരുന്ന സ്വാമി പ്രസാദ് മൗര്യ, ധരം സിംഗ് സൈനി, എം.എല്‍.എമാരായിരുന്ന റോഷന്‍ ലാല്‍ വര്‍മ്മ, ബ്രിജേഷ് പ്രജാപതി, മുകേഷ് വെര്‍മ, വിനയ് ശാക്യ, ഭഗവതി സാഗര്‍ എന്നിവര്‍ എസ്.പി യില്‍ […]

ന്യൂഡെല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന യുപിയില്‍ ബിജെപി വിട്ട മന്ത്രിമാരും എംഎല്‍എമാരും സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടി വിട്ട രണ്ട് മന്ത്രിമാരും അഞ്ച് എം.എല്‍.എമാരുമാണ് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി കൊണ്ട് ഇന്നലെ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. എസ്.പി നേതാവും മുന്‍ യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ സാന്നിദ്ധ്യത്തിലാണ് മന്ത്രിമാരായിരുന്ന സ്വാമി പ്രസാദ് മൗര്യ, ധരം സിംഗ് സൈനി, എം.എല്‍.എമാരായിരുന്ന റോഷന്‍ ലാല്‍ വര്‍മ്മ, ബ്രിജേഷ് പ്രജാപതി, മുകേഷ് വെര്‍മ, വിനയ് ശാക്യ, ഭഗവതി സാഗര്‍ എന്നിവര്‍ എസ്.പി യില്‍ ചേര്‍ന്നത്.
ബി.ജെ.പിയുടെ അന്ത്യത്തിനായി കാഹളം മുഴങ്ങിയെന്നും ഇത്തവണ യു.പിയും 2024ല്‍ ഇന്ത്യയും ആര് ഭരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നും സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണ് എസ്.പി യില്‍ ചേര്‍ന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ 15 നിയമസഭാംഗങ്ങള്‍ ബി.ജെ.പി വിട്ടെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ പിന്നാക്ക വിഭാഗങ്ങളിലെ മന്ത്രിമാരും എം.എല്‍.എമാരും പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോയതിനെ തുടര്‍ന്നുണ്ടായ തിരിച്ചടി നേരിടാന്‍ ബി.ജെ.പി നീക്കം തുടങ്ങിയിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജന്മനാടായ ഗോരഖ്പൂരിലെ ഒരു ദളിത് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു.