സ്വാഗതം, പുണ്യ റബീഹ്...
നാളെ റബീഹുല്‍ അവ്വല്‍ 12. പ്രവാചകന് മുഹമ്മദ് നബി(സ)യുടെ ജന്മദിനം. ലോക ജനത പ്രവാചക ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ്. ആദരവിനും അനുരാഗത്തിനും അതിര്വരമ്പില്ലാത്തവരാണ് പ്രവാചക അനുയായികള്‍. പ്രവാചക സ്നേഹിയായ ഒരോ വിശ്വാസിയുടെയും വസന്ത കാലമാണ് പുണ്യ റബീഹ്.പ്രഥമ പ്രവാചകന് ആദം നബി(അ) മുതല്‍ ലോകത്തേക്ക് നിരവധി പ്രവാചകന്മാര് കടന്നു വന്നു. ഭാര്യ പ്രസവിച്ചത് പെണ്ണെന്നറിഞ്ഞാല്‍ ഏതൊരു ഭര്‍ത്താവിന്റെയും മുഖം ആറാം നൂറ്റാണ്ടില്‍ കറുത്തു കരുവാളിക്കുമായിരുന്നു. ജനങ്ങള്‍ക്കിടയില്‍ നിന്നും അയാള്‍ വഴി മാറി നടക്കുമായിരുന്നു. മതം, ജാതി, വര്‍ഗം, […]
നാളെ റബീഹുല്‍ അവ്വല്‍ 12. പ്രവാചകന് മുഹമ്മദ് നബി(സ)യുടെ ജന്മദിനം. ലോക ജനത പ്രവാചക ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ്. ആദരവിനും അനുരാഗത്തിനും അതിര്വരമ്പില്ലാത്തവരാണ് പ്രവാചക അനുയായികള്‍. പ്രവാചക സ്നേഹിയായ ഒരോ വിശ്വാസിയുടെയും വസന്ത കാലമാണ് പുണ്യ റബീഹ്.പ്രഥമ പ്രവാചകന് ആദം നബി(അ) മുതല്‍ ലോകത്തേക്ക് നിരവധി പ്രവാചകന്മാര് കടന്നു വന്നു. ഭാര്യ പ്രസവിച്ചത് പെണ്ണെന്നറിഞ്ഞാല്‍ ഏതൊരു ഭര്‍ത്താവിന്റെയും മുഖം ആറാം നൂറ്റാണ്ടില്‍ കറുത്തു കരുവാളിക്കുമായിരുന്നു. ജനങ്ങള്‍ക്കിടയില്‍ നിന്നും അയാള്‍ വഴി മാറി നടക്കുമായിരുന്നു. മതം, ജാതി, വര്‍ഗം, […]
നാളെ റബീഹുല്‍ അവ്വല്‍ 12. പ്രവാചകന് മുഹമ്മദ് നബി(സ)യുടെ ജന്മദിനം. ലോക ജനത പ്രവാചക ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ്. ആദരവിനും അനുരാഗത്തിനും അതിര്വരമ്പില്ലാത്തവരാണ് പ്രവാചക അനുയായികള്‍. പ്രവാചക സ്നേഹിയായ ഒരോ വിശ്വാസിയുടെയും വസന്ത കാലമാണ് പുണ്യ റബീഹ്.
പ്രഥമ പ്രവാചകന് ആദം നബി(അ) മുതല്‍ ലോകത്തേക്ക് നിരവധി പ്രവാചകന്മാര് കടന്നു വന്നു. ഭാര്യ പ്രസവിച്ചത് പെണ്ണെന്നറിഞ്ഞാല്‍ ഏതൊരു ഭര്‍ത്താവിന്റെയും മുഖം ആറാം നൂറ്റാണ്ടില്‍ കറുത്തു കരുവാളിക്കുമായിരുന്നു. ജനങ്ങള്‍ക്കിടയില്‍ നിന്നും അയാള്‍ വഴി മാറി നടക്കുമായിരുന്നു. മതം, ജാതി, വര്‍ഗം, ഗോത്രം എന്നിവയില്‍ മനുഷ്യന് വേര്‍തിരിഞ്ഞ് കലഹങ്ങളും അക്രമങ്ങളും രക്തച്ചൊരിച്ചിലുകളും നടമാടിയ സമയം. അടിമകളും സ്ത്രീകളും തൊഴിലാളികളും മൃഗതുല്ല്യരായി ജീവിക്കുന്ന കാലം. പലവിധ ലഹരിയും വ്യഭിചാരവുമായി അന്ധകാരത്തില്‍ മയങ്ങിക്കിടന്ന ആറാം നൂറ്റാണ്ടിലെ (ഡാര്ക്കേജ് സെഞ്ചുറി) ഇരുണ്ട നൂറ്റാണ്ടിലെ ജനതയിലേക്കാണ് ലോകത്തിനാകമാനം വെളിച്ചമേകാന്‍ പ്രവാചകന് മുഹമ്മദ് നബി(സ) ഉദയം ചെയ്തത്. നന്നേ ചെറുപ്പത്തിലെ അനാഥത്വത്തിന്റെ കൈപ്പുനീരു കുടിക്കേണ്ടി വന്നെങ്കിലും അതിനെയൊക്കെ കവച്ചുവെച്ച് മികച്ച സ്വഭാവിക ഗുണങ്ങള്‍ പിതൃവ്യനില്‍ നിന്നും നേടി പുഞ്ചിരിയിലൂടെ, നന്മനിറഞ്ഞ പ്രവര്‍ത്തികളിലൂടെ, സത്യസന്ധതയിലൂടെ പ്രവാചകന് ജനങ്ങള്‍ക്കിടയില്‍ വളരെയേറെ സ്വീകാര്യനായി. ദിവസം കഴിയും തോറും അറബികള്‍ക്കിടയില്‍ മുഹമ്മദ് നബി സ്വഭാവ മേന്മ കൊണ്ട് പ്രശസ്തനായി. മക്കാജനത മുഹമ്മദി(സ)നെ 'അല്‍ അമീന്' (വിശ്വസ്ഥനെന്ന്) വിളിച്ചുപോന്നു. ജീവിതം സല്സ്വഭാവപൂരിതമാക്കി അറേബ്യന്‍ ജനതയെ അദ്ദേഹം കോരിത്തരിപ്പിച്ചു. വാക്കു കൊണ്ടോ പ്രവര്‍ത്തികൊണ്ടോ മറ്റൊരാളെ ദ്രോഹിക്കാത്തവനാണ് ഏറ്റവും നല്ല മനുഷ്യന് എന്ന് നബിതങ്ങള് ആ ജനതയെ പഠിപ്പിച്ചു. ജീവിത രീതി കേട്ടറിഞ്ഞ് വ്യാപാരപ്രമുഖയായിരുന്ന ഖദീജ(റ) പ്രവാചകന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. മാതൃക ദാമ്പത്യ ജീവിതം നയിക്കുന്നതിനിടയില്‍ പ്രവാചകത്വം ലഭിച്ചു. ജിബിരീല് മാലാഖ മുഖേന വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചു. 'നബിയെ വായിക്കുക പരിശുദ്ധനായ അല്ലാഹുവിന്റെ നാമത്തില്‍'എന്നു തുടങ്ങുന്ന സൂക്തമാണാദ്യമിറങ്ങിയത്. ഖുര്‍ആന്റെ വാക്യങ്ങള്‍ മനുഷ്യന്റെ മനസ്സിനെ കുളിരണിയിച്ചു. ചരിത്രതാളുകളില്‍, ഹദീസുകളില്‍ രേഖപ്പെടുത്തിയത് കാണാം. അറേബ്യയിലെ ഉക്കാവ ചന്തയുടെ സമീപമിരുന്ന് പ്രവാചകര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നൂറുകണക്കിനാളുകള്‍ സമീപമിരുന്ന് വിശുദ്ധ ഖുര്‍ആനില്‍ ലയിക്കുമായിരുന്നു. ആയിരങ്ങള്‍ ഇങ്ങനെ സത്യ വിശ്വാസത്തില്‍ ദൃഢത കൈവരിച്ചു. ഇസ്ലാമില്‍ ആഘോഷങ്ങള്‍ക്ക്, ആചാര അനുഷ്ടാനങ്ങള്ക്കൊക്കെ കൃത്യമായ മാതൃകകളുണ്ട്. മാര്‍ഗ രേഖകളുണ്ട്. നബിദിനഘോഷങ്ങളില് തീര്‍ച്ചയായും ഉള്‍ക്കൊളളിക്കേണ്ടത് പ്രവാചകന്റെ ജീവിത പഠനവും ഖുര്‍ആന്‍ പാരയണവും അന്നദാന ധര്‍മവുമാണ്. അതുതന്നയാണ് പണ്ഡിതരായ കഴിഞ്ഞ തലമുറ കാണിച്ചു തന്ന മാതൃക. മൗലിതോതി(നബിയെ ആദരിക്കുന്ന ഗീതങ്ങള്‍) ഖുര്‍ആന്‍ പാരായണവും അന്നദാനവും നടത്തിയാണ് അവര്‍ നബിദിനം ആഘോഷിച്ചത്.
വഴിയിലുളള തടസ്സങ്ങള്‍ അത് മുളള് ആയാല്പോലും മാറ്റുകയും വയറു നിറയെ ഭക്ഷിക്കാതിരിക്കുകയും അനാഥരെ സംരക്ഷിക്കുകയും അന്നദാനം നടത്തുകയും വസ്ത്രങ്ങളില്‍ മിതത്വം പാലിക്കുകയും സ്വഗേഹത്തെ ആഡംബരത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയും നിസ്കാരവും ഖുര്‍ആന്‍ പാരായണവും ദിനചര്യയില്‍ മുന്‍ഗണന നല്‍കണം. പുഞ്ചിരിയും മിത ഭാഷണവും ചര്യയാക്കിയ അന്ത്യ പ്രവാചകര്‍. അന്ത്യ പ്രവാചകന്റെ ജീവിതചര്യകളെ പിന്തുടരുന്നവരാണ് എന്റെ യഥാര്‍ത്ഥ അനുയായികളെന്നാണ് നബിവചനം.
'സത്യ വിശ്വാസികളെ നിങ്ങളുടെ നബി(സ) മേല്‍ സ്വലാത്തും സലാമും വര്‍ഷിക്കുക' -വിശുദ്ധ ഖുര്‍ആന്‍ വചനം (33/56). വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ പറയുന്നത് നബി (സ) യെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്താല്‍ മാത്രമെ ഇസ്ലാമിക വിശ്വാസം പരിപൂര്ണമാകുകയുളളു എന്നാണ്.
സ്നേഹത്തിന്റെയും ധര്‍മത്തിന്റെയും നീതിയുടെയും സമസ്ഥാപകനായി മാനവകുലത്തിലേക്ക് കടന്നുവന്ന മുസ്ലീം ജനകോടികളുടെ ഹൃദയാന്തരങ്ങളിലെ സ്നേഹ ഭാജനമായ മുഹമ്മദ് നബി (സ)യുടെ ജന്മദിനം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ വേണം ആഘോഷിക്കാന്‍. സ്വപ്നത്തിലെങ്കിലും നബിയെ കാണാന്‍ കൊതിക്കുമ്പോള്‍ നബി ദിനം സത്യവിശ്വാസികളുടെ ഹൃദയങ്ങളിലെ പുണ്യ ദിനമാണ്. ഇതര മതവിഭാഗങ്ങള്‍ക്കും ജനങ്ങള്‍ക്കും ആകെ നന്മ മാത്രം ചെയ്യണമെന്നാണ് നബി പഠിപ്പിച്ചത്.
ഏവര്‍ക്കും ഒരായിരം നബി ദിനാശംസകള്‍…
-അനീസ് അത്തിയടുക്കം