എസ്.വി അബ്ദുല്ല സംഘടനയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച സേവകന്‍-ടി.ഇ അബ്ദുല്ല

കാസര്‍കോട്: സമുദായത്തിനും സംഘടനക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച നിസ്വാര്‍ത്ഥസേവകനായിരുന്നു എസ്.വി. അബ്ദുല്ലയെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല പറഞ്ഞു. കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ്.വി. അബ്ദുല്ല അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ ഉന്നമനത്തിനും പ്രശ്‌ന പരിഹാരത്തിനും ശക്തമായി ശബ്ദമുയര്‍ത്തിയ എസ്.വി. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക കലാ-സാഹിത്യ മേഖലയിലെ നിറസാന്നിധ്യ മായിരുന്നുവെന്ന് ടി.ഇ കൂട്ടിച്ചേര്‍ത്തു. പ്രസിഡണ്ട് എ.പി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാജി […]

കാസര്‍കോട്: സമുദായത്തിനും സംഘടനക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച നിസ്വാര്‍ത്ഥസേവകനായിരുന്നു എസ്.വി. അബ്ദുല്ലയെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല പറഞ്ഞു.
കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ്.വി. അബ്ദുല്ല അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ ഉന്നമനത്തിനും പ്രശ്‌ന പരിഹാരത്തിനും ശക്തമായി ശബ്ദമുയര്‍ത്തിയ എസ്.വി. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക കലാ-സാഹിത്യ മേഖലയിലെ നിറസാന്നിധ്യ മായിരുന്നുവെന്ന് ടി.ഇ കൂട്ടിച്ചേര്‍ത്തു. പ്രസിഡണ്ട് എ.പി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. യഹ്‌യ തളങ്കര അനുസ്മരണ പ്രഭാഷണം നടത്തി.
കാപ്പില്‍ മുഹമ്മദ് പാഷ, എ.എം. കടവത്ത്, ടി.പി. കുഞ്ഞബ്ദുല്ല ഹാജി, മുഹമ്മദ്കുഞ്ഞി എരിയാല്‍, കൊവ്വല്‍ അബ്ദുല്‍റഹ്‌മാന്‍, മുനീര്‍ പി. ചെര്‍ക്കള, പി.പി. നസീമ ടീച്ചര്‍, സലാം ഹാജി, ബി.യു. അബ്ദുല്ല, റസാഖ് തായലക്കണ്ടി, ഗഫൂര്‍ തളങ്കര പ്രസംഗിച്ചു.

Related Articles
Next Story
Share it