മമതയ്‌ക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേര് നന്ദിഗ്രാമിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പട്ട് തൃണമൂല്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാം മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായ ബിജെപിയുടെ സുവേന്ദു അധികാരിയുടെ പേര് നീക്കം ചെയ്യണമെന്നാവശ്യപ്പട്ട് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. സുവേന്ദു അധികാരി നന്ദിഗ്രാമിലെ സ്ഥിര താമസക്കാരനല്ലെന്നും ആറുമാസമായി പ്രദേശത്ത് താമസിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് സുവേന്ദു അധികാരിക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷനയച്ച കത്തില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തൃണമൂല്‍ വിട്ട് ബി.ജെ.പി പാളയത്തിലെത്തിയ […]

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാം മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായ ബിജെപിയുടെ സുവേന്ദു അധികാരിയുടെ പേര് നീക്കം ചെയ്യണമെന്നാവശ്യപ്പട്ട് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. സുവേന്ദു അധികാരി നന്ദിഗ്രാമിലെ സ്ഥിര താമസക്കാരനല്ലെന്നും ആറുമാസമായി പ്രദേശത്ത് താമസിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് സുവേന്ദു അധികാരിക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷനയച്ച കത്തില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തൃണമൂല്‍ വിട്ട് ബി.ജെ.പി പാളയത്തിലെത്തിയ നേതാവാണ് സുവേന്ദു അധികാരി. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നന്ദിഗ്രാമില്‍ നിന്നാണ് സുവേന്ദു തൃണമൂല്‍ ടിക്കറ്റില്‍ നിയമസഭയിലെത്തിയത്. ഇത്തവണ ബി.ജെ.പി പാളയത്തിലെത്തിയതോടെ നന്ദിഗ്രാമില്‍ സുവേന്ദുവിനെ നേരിടാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് നേരിട്ടിറങ്ങുന്നത്. സുവേന്ദുവും മമതയും നേരിട്ട് ഏറ്റുമുട്ടുന്ന നന്ദിഗ്രാം ഇതോടെ ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നായി മാറുകയായിരുന്നു. തൃണമൂലില്‍ മമതയുടെ വിശ്വസ്തനായിരുന്നു സുവേന്ദു.

Related Articles
Next Story
Share it