സുന്നി സ്ഥാപനങ്ങള്‍ സാധ്യമാക്കിയ വിദ്യാഭ്യാസ മുന്നേറ്റം നിസ്തുലം-ഖലീല്‍ തങ്ങള്‍

കാസര്‍കോട്: സുന്നി സംഘടനകളുടെ ജില്ലാ ആസ്ഥാനമായ സുന്നി സെന്ററില്‍ നവീകരണം പൂര്‍ത്തിയായ ജുമാമസ്ജിദിന്റെ ഒന്നാംനില കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി തുറന്ന് കൊടുത്തു. കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തിലുള്ള സുന്നി സ്ഥാപനങ്ങള്‍ സാധിച്ചെടുത്തത് വലിയ വിപ്ലവമാണെന്ന് തങ്ങള്‍ പറഞ്ഞു. സമസ്ത സെക്രട്ടറി പേരോട് അബ്ദുല്‍റഹ്‌മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മൊയ്തു സഅദി ചേരൂര്‍, സയ്യിദ് ഇബ്രാഹീം ഹാദി ചൂരി, […]

കാസര്‍കോട്: സുന്നി സംഘടനകളുടെ ജില്ലാ ആസ്ഥാനമായ സുന്നി സെന്ററില്‍ നവീകരണം പൂര്‍ത്തിയായ ജുമാമസ്ജിദിന്റെ ഒന്നാംനില കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി തുറന്ന് കൊടുത്തു. കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തിലുള്ള സുന്നി സ്ഥാപനങ്ങള്‍ സാധിച്ചെടുത്തത് വലിയ വിപ്ലവമാണെന്ന് തങ്ങള്‍ പറഞ്ഞു. സമസ്ത സെക്രട്ടറി പേരോട് അബ്ദുല്‍റഹ്‌മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മൊയ്തു സഅദി ചേരൂര്‍, സയ്യിദ് ഇബ്രാഹീം ഹാദി ചൂരി, സയ്യിദ് കെ.പി.എസ് ബേക്കല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍ പഞ്ഞിപ്പാറ, നൂര്‍ മുഹമ്മദ് ഹാജി ഖത്തര്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, അബ്ദുല്‍ ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, സി.പി അബ്ദുല്ല ഹാജി ചെരുമ്പ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it