ഹാഷിം ഫരീദിന്റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍, മൃതദേഹം കണ്ടെത്തിയത് കുവൈത്ത് കടലില്‍; കര്‍ണാടക സര്‍ക്കാര്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിക്ക് കത്തയച്ചു

മംഗളൂരു: ശിവമോഗ സ്വദേശി ഹാഷിം ഫരീദ് സാബിന്റെ മരണം കൊലപാതകമാണെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍. ഇതുസംബന്ധിച്ച് ഹാഷിമിന്റെ ബന്ധുക്കള്‍ കര്‍ണാടകസര്‍ക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി. ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി വിശദാംശങ്ങള്‍ ആരാഞ്ഞ് കുവൈത്തിലെ ഇന്ത്യന്‍ എംബസിക്ക് കത്തയച്ചു. ശിവമോഗ ജില്ലയിലെ തലഗോപ്പ സ്വദേശിയായ ഹാഷിം ഫരീദ് സാബിന്റെ മൃതദേഹം 2020 ഡിസംബര്‍ 25ന് കുവൈത്തിലെ മഹാബൂള കടല്‍തീരത്ത് കണ്ടെത്തുകയായിരുന്നു. ഹാഷിം ജോലി ചെയ്യുന്ന കമ്പനിയിലെ ഉദ്യോഗസ്ഥന്‍ ഹാഷിമിന്റെ ബന്ധുക്കളെ വിളിച്ച് കടലില്‍ ചാടി ആത്മഹത്യ […]

മംഗളൂരു: ശിവമോഗ സ്വദേശി ഹാഷിം ഫരീദ് സാബിന്റെ മരണം കൊലപാതകമാണെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍. ഇതുസംബന്ധിച്ച് ഹാഷിമിന്റെ ബന്ധുക്കള്‍ കര്‍ണാടകസര്‍ക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി. ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി വിശദാംശങ്ങള്‍ ആരാഞ്ഞ് കുവൈത്തിലെ ഇന്ത്യന്‍ എംബസിക്ക് കത്തയച്ചു.

ശിവമോഗ ജില്ലയിലെ തലഗോപ്പ സ്വദേശിയായ ഹാഷിം ഫരീദ് സാബിന്റെ മൃതദേഹം 2020 ഡിസംബര്‍ 25ന് കുവൈത്തിലെ മഹാബൂള കടല്‍തീരത്ത് കണ്ടെത്തുകയായിരുന്നു. ഹാഷിം ജോലി ചെയ്യുന്ന കമ്പനിയിലെ ഉദ്യോഗസ്ഥന്‍ ഹാഷിമിന്റെ ബന്ധുക്കളെ വിളിച്ച് കടലില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് അറിയിച്ചത്. പിന്നീട് ഹാഷിമിന്റെ കുടുംബം ഇക്കാര്യം കുവൈത്തില്‍ ജോലി ചെയ്യുന്ന ഹാഷിമിന്റെ ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി. സുഹൃത്തുക്കളും ബന്ധുക്കളും ഹാഷിം താമസിച്ചിരുന്ന മുറി പരിശോധിച്ചപ്പോള്‍ കട്ടിലില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. ഇതോടെ ഹാഷിമിന്റെ മരണം സംശയാസ്പദമാണെന്ന് അവര്‍ കുടുംബാംഗങ്ങളെ അറിയിച്ചു.
ഈ സാഹചര്യത്തിലാണ് ഹാഷിമിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തുവന്നത്.

Related Articles
Next Story
Share it