വിദേശത്തേക്ക് സംശയാസ്പദ കോളുകള്‍ കണ്ടെത്തി; കര്‍ണാടകയിലെ തീരദേശ ജില്ലകളില്‍ ജാഗ്രത

മംഗളുരു: വിദേശത്തേക്ക് സംശയാസ്പദ കോളുകള്‍ പോയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലയിലടക്കം കര്‍ണാടകയിലെ തീരപ്രദേശങ്ങളില്‍ ജാഗ്രത. തീരദേശ ജില്ലകളിലെ ഇടതൂര്‍ന്ന വനങ്ങളിലും മലയോര മേഖലകളിലും സംശയാസ്പദമായ ഭീകരപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ദീര്‍ഘകാലമായി രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള കാര്‍വാര്‍, ദക്ഷിണ കന്നഡ, ചിക്കമഗ്ലൂര്‍ ജില്ലകളിലെ ഒന്നിലധികം സ്ഥലങ്ങളില്‍ നിന്നുള്ള സംശയാസ്പദ കോളുകള്‍ വിദേശ ലൊക്കേഷനുകളിലേക്ക് പോയതായി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദികളെന്ന് സംശയിക്കുന്നവരില്‍ നിന്നാണ് ഈ കോളുകള്‍ […]

മംഗളുരു: വിദേശത്തേക്ക് സംശയാസ്പദ കോളുകള്‍ പോയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലയിലടക്കം കര്‍ണാടകയിലെ തീരപ്രദേശങ്ങളില്‍ ജാഗ്രത. തീരദേശ ജില്ലകളിലെ ഇടതൂര്‍ന്ന വനങ്ങളിലും മലയോര മേഖലകളിലും സംശയാസ്പദമായ ഭീകരപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

ദീര്‍ഘകാലമായി രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള കാര്‍വാര്‍, ദക്ഷിണ കന്നഡ, ചിക്കമഗ്ലൂര്‍ ജില്ലകളിലെ ഒന്നിലധികം സ്ഥലങ്ങളില്‍ നിന്നുള്ള സംശയാസ്പദ കോളുകള്‍ വിദേശ ലൊക്കേഷനുകളിലേക്ക് പോയതായി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദികളെന്ന് സംശയിക്കുന്നവരില്‍ നിന്നാണ് ഈ കോളുകള്‍ പോയതെന്നാണ് സംശയം ബലപ്പെടുന്നത്. ഈ പ്രദേശങ്ങളിലെ കുന്നുകളും ഇടതൂര്‍ന്ന വനപ്രദേശങ്ങളും ഭീകരവാദികളെന്ന് സംശയിക്കപ്പെടുന്നവര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അഭയകേന്ദ്രങ്ങളായി ഉപയോഗിക്കുന്നതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.
മത്സ്യത്തൊഴിലാളികളുടെ വേഷത്തില്‍ ശ്രീലങ്കയില്‍നിന്നുള്ള 12 ഐഎസ് ഭീകരര്‍ സംസ്ഥാനത്തെ തീരദേശ ജില്ലകളിലേക്ക് കടന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ണാടകയിലും കേരളത്തിലും കഴിഞ്ഞ മാസം രഹസ്യാന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ (ഐഎം) എന്ന ഭീകര സംഘടനയുടെ സ്ഥാപക നേതാവും നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ (എന്‍ഐഎ) മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഹമ്മദ് അഹമ്മദ് സിദ്ദിബപ്പ എന്ന യാസിന്‍ ഭട്കല്‍ കര്‍ണാടകയിലെ തീരദേശ പട്ടണമായ ഭട്കല്‍ സ്വദേശിയാണെന്നതും അന്വേഷണ ഏജന്‍സികളുടെ ജാഗ്രത വര്‍ധിപ്പിച്ചു.

Related Articles
Next Story
Share it