ഉപ്പള ഇംതിയാസ് മുഹമ്മദിന്റെ മരണത്തില്‍ അടിമുടി ദുരൂഹത; നന്നായി നീന്തല്‍ അറിയാവുന്ന യുവാവ് വലിയ ആഴമൊന്നുമില്ലാത്ത പുഴയില്‍ എങ്ങനെ മുങ്ങിമരിച്ചെന്ന ചോദ്യം ഉയരുന്നു, അന്വേഷണം ശക്തമാക്കി പൊലീസ്

ബദിയടുക്ക: ഉപ്പള സ്വദേശിയായ യുവാവ് മണിയംപാറ ഷിറിയ പുഴയില്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മരണത്തില്‍ ദുരൂഹതയുള്ളതായുള്ള ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം ശക്തമാക്കിയത്. ഉപ്പള ഹിദായത്ത് നഗറിലെ ഇംതിയാസ് മുഹമ്മദ്(43)ആണ് മരിച്ചത്. 21 ന് വൈകിട്ടോടെയാണ് ഇംതിയാസ് മുഹമ്മദ് ഒരു യുവതിക്കൊപ്പം പുഴയില്‍ കുളിക്കാന്‍ എത്തിയത്. പിന്നീട് ഒഴുക്കില്‍പ്പെട്ടതായി യുവതി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയായിരുന്നു. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് പരിയാരത്ത് പോസ്റ്റുമോര്‍ട്ടം […]

ബദിയടുക്ക: ഉപ്പള സ്വദേശിയായ യുവാവ് മണിയംപാറ ഷിറിയ പുഴയില്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മരണത്തില്‍ ദുരൂഹതയുള്ളതായുള്ള ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം ശക്തമാക്കിയത്. ഉപ്പള ഹിദായത്ത് നഗറിലെ ഇംതിയാസ് മുഹമ്മദ്(43)ആണ് മരിച്ചത്. 21 ന് വൈകിട്ടോടെയാണ് ഇംതിയാസ് മുഹമ്മദ് ഒരു യുവതിക്കൊപ്പം പുഴയില്‍ കുളിക്കാന്‍ എത്തിയത്.
പിന്നീട് ഒഴുക്കില്‍പ്പെട്ടതായി യുവതി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയായിരുന്നു.
ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് പരിയാരത്ത് പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. വെള്ളം അകത്ത് ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം നന്നായി നീന്തല്‍ അറിയാവുന്ന ഇംതിയാസ് അത്ര ആഴത്തില്‍ വെള്ളമില്ലാത്ത മണിയംപാറ പുഴയില്‍ എങ്ങനെ മരിച്ചുവെന്നാണ് പലരും ചോദിക്കുന്നത്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ബദിയടുക്ക പൊലീസ് കേസെടുത്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന യുവതിയെ വീണ്ടും ചോദ്യം ചെയ്തു. ഫോണ്‍കോളുകള്‍ അടക്കം പരിശോധിച്ചു വരികയാണ്.

Related Articles
Next Story
Share it