പുലിയെ കണ്ടുവെന്ന സംശയം; ഇരിയയില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം ഇരിയയില്‍ പുലിയെ കണ്ടുവെന്ന സംശയത്തെത്തുടര്‍ന്നു പ്രദേശത്ത നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. മൂന്നു സ്ഥലങ്ങളിലായാണ് ക്യാമറകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കെ.അഷറഫ് പറഞ്ഞു. ഇരുചക്ര വാഹനത്തില്‍ പോയവരാണ് ജീവിയെ കണ്ടത്. റോഡ് മുറിച്ചു കടന്നു മണ്ടേങ്ങാനം ഭാഗത്തേക്കാണു പോയതായാണ് കണ്ടത്. വിവരമറിഞ്ഞു വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കാല്‍പ്പാടുകളുടെ പരിശോധനയില്‍ കാട്ടുപൂച്ചയുടെതാണെന്നാണ് സംശയമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.അഷ്‌റഫ് പറഞ്ഞു. നല്ല ഉയരമുള്ള കാട്ടുപൂച്ചയെയായായിരിക്കാം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. […]

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം ഇരിയയില്‍ പുലിയെ കണ്ടുവെന്ന സംശയത്തെത്തുടര്‍ന്നു പ്രദേശത്ത നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. മൂന്നു സ്ഥലങ്ങളിലായാണ് ക്യാമറകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കെ.അഷറഫ് പറഞ്ഞു. ഇരുചക്ര വാഹനത്തില്‍ പോയവരാണ് ജീവിയെ കണ്ടത്. റോഡ് മുറിച്ചു കടന്നു മണ്ടേങ്ങാനം ഭാഗത്തേക്കാണു പോയതായാണ് കണ്ടത്. വിവരമറിഞ്ഞു വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കാല്‍പ്പാടുകളുടെ പരിശോധനയില്‍ കാട്ടുപൂച്ചയുടെതാണെന്നാണ് സംശയമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.അഷ്‌റഫ് പറഞ്ഞു. നല്ല ഉയരമുള്ള കാട്ടുപൂച്ചയെയായായിരിക്കാം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാട്ടുപൂച്ചയെ തന്നെയാണു കണ്ടതെന്നുറപ്പിക്കുമ്പോഴും നാട്ടുകാരുടെ സംശയവും ഭയവും തീര്‍ക്കാനാണ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചതെന്നും നിരീക്ഷണം കുറച്ചു ദിവസങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഫോറസ്റ്റ് അധികൃതരുടെതാണെന്ന പേരില്‍ വ്യാജ അറിയിപ്പ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരിയയില്‍ കണ്ടത് പുലിയെ തന്നെയാണെന്ന തരത്തിലാണ് അറിയിപ്പ്. ഇവ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു. നാട്ടുകാരില്‍ പരിഭ്രാന്തി പരത്തുന്ന ഇത്തരം അറിയിപ്പുകള്‍ തള്ളിക്കളയണമെന്നും പറഞ്ഞു. വിശ്വാസം വരുത്തുവാന്‍ അധികൃതരുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രചാരണം നടത്തുന്നത്.