വിഷമദ്യ ദുരന്തമെന്ന് സംശയം; പാലക്കാട്ട് മൂന്ന് മരണം
പാലക്കാട്: കഞ്ചിക്കോട് പയറ്റുകാട് ആദിവാസി കോളനിയില്‍ മദ്യപിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. വ്യാജമദ്യമാണെന്ന സംശയത്തെ തുടര്‍ന്ന് പൊലീസും എക്‌സൈസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്. ഞായറാഴ്ച വൈകിട്ട് സംഘം ചേര്‍ന്ന് കോളനിവാസികളില്‍ ചിലര്‍ മദ്യപിച്ചിരുന്നു. രാത്രിയോടെ ഒരാള്‍ കുഴഞ്ഞുവീഴുകയും ഛര്‍ദ്ദിക്കുകയും പിന്നീട് മരിക്കുകയുമായിരുന്നു. രണ്ടുപേരെ ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് കോളനി വാസികള്‍ കഴിച്ചത് വ്യാജമദ്യമാണോ എന്ന സംശയം ഉയര്‍ന്നത്. ഇക്കാര്യം മൃതദേഹ പരിശോധനക്ക് ശേഷം […]

പാലക്കാട്: കഞ്ചിക്കോട് പയറ്റുകാട് ആദിവാസി കോളനിയില്‍ മദ്യപിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. വ്യാജമദ്യമാണെന്ന സംശയത്തെ തുടര്‍ന്ന് പൊലീസും എക്‌സൈസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്. ഞായറാഴ്ച വൈകിട്ട് സംഘം ചേര്‍ന്ന് കോളനിവാസികളില്‍ ചിലര്‍ മദ്യപിച്ചിരുന്നു. രാത്രിയോടെ ഒരാള്‍ കുഴഞ്ഞുവീഴുകയും ഛര്‍ദ്ദിക്കുകയും പിന്നീട് മരിക്കുകയുമായിരുന്നു. രണ്ടുപേരെ ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് കോളനി വാസികള്‍ കഴിച്ചത് വ്യാജമദ്യമാണോ എന്ന സംശയം ഉയര്‍ന്നത്. ഇക്കാര്യം മൃതദേഹ പരിശോധനക്ക് ശേഷം മാത്രമേ ഉറപ്പിക്കാന്‍ ആവൂ എന്ന് പൊലീസും എക്‌സൈസും പറഞ്ഞു. മദ്യപിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ചിലരെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരും ഒരേ മദ്യം തന്നെയാണ് കഴിച്ചത്. മദ്യത്തില്‍ സാനിറ്റൈസര്‍ കലര്‍ത്തിയിരുന്നോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. മദ്യത്തിന് ഫിനോയിലിന്റെ മണമായിരുന്നുവെന്ന് മദ്യം കഴിച്ച ഒരു സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.