മായം ചേര്‍ത്തതായി സംശയം; 600 കിലോ ചായപ്പൊടി പിടികൂടി

മഞ്ചേശ്വരം: മായം ചേര്‍ത്തതായി സംശയം. 600 കിലോ ചായപ്പൊടി ഭക്ഷ്യസുരക്ഷാവിഭാഗം പിടികൂടി. ഭക്ഷ്യസുരക്ഷാ സ്പെഷ്യല്‍ ടാക്‌സ് ഫോഴ്‌സ് സീതാംഗോളി, ഹൊസങ്കടി, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ചായപ്പൊടി പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയില്‍ കൃത്രിമനിറം കണ്ടെത്തിയതിനെ തുടര്‍ന്ന് തേയിലയുടെ മൂന്ന് സാമ്പിളുകള്‍ കോഴിക്കോട് റീജ്യണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ച ശേഷം ഇവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ വ്യാപക പരിശോധന നടത്തും. സ്പെഷ്യല്‍ ടാക്സ് ഫോഴ്സ് […]

മഞ്ചേശ്വരം: മായം ചേര്‍ത്തതായി സംശയം. 600 കിലോ ചായപ്പൊടി ഭക്ഷ്യസുരക്ഷാവിഭാഗം പിടികൂടി. ഭക്ഷ്യസുരക്ഷാ സ്പെഷ്യല്‍ ടാക്‌സ് ഫോഴ്‌സ് സീതാംഗോളി, ഹൊസങ്കടി, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ചായപ്പൊടി പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയില്‍ കൃത്രിമനിറം കണ്ടെത്തിയതിനെ തുടര്‍ന്ന് തേയിലയുടെ മൂന്ന് സാമ്പിളുകള്‍ കോഴിക്കോട് റീജ്യണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ച ശേഷം ഇവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ വ്യാപക പരിശോധന നടത്തും. സ്പെഷ്യല്‍ ടാക്സ് ഫോഴ്സ് എറണാകുളം ഡെ. കമ്മീണര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Articles
Next Story
Share it