മുസ്ലിം ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥികള്‍ക്കും കൂട്ട് നിന്നവര്‍ക്കും സസ്‌പെന്‍ഷന്‍

കാസര്‍കോട്: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലായി മത്സരിക്കുന്നവര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും സസ്‌പെന്‍ഷന്‍. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. കാസര്‍കോട് നഗരസഭയിലെ തളങ്കര കണ്ടത്തില്‍ വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന എം. ഹസൈന്‍, ഫിഷ് മാര്‍ക്കറ്റ് വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന ഹസീനയുടെ ഭര്‍ത്താവ് നൗഷാദ് കരിപ്പൊടി എന്നിവരടക്കം 11 പേരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ പത്രിക നല്‍കിയ ഖത്തര്‍ കെ.എം.സി.സി. മുന്‍ നേതാവ് […]

കാസര്‍കോട്: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലായി മത്സരിക്കുന്നവര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും സസ്‌പെന്‍ഷന്‍. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. കാസര്‍കോട് നഗരസഭയിലെ തളങ്കര കണ്ടത്തില്‍ വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന എം. ഹസൈന്‍, ഫിഷ് മാര്‍ക്കറ്റ് വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന ഹസീനയുടെ ഭര്‍ത്താവ് നൗഷാദ് കരിപ്പൊടി എന്നിവരടക്കം 11 പേരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.
മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ പത്രിക നല്‍കിയ ഖത്തര്‍ കെ.എം.സി.സി. മുന്‍ നേതാവ് ബി.എം. ബാവഹാജി, മംഗല്‍പ്പാടി പഞ്ചായത്തിലെ ഐ.പി. സൈനുദ്ദീന്‍, എം.പി. മഹ്‌മൂദ്, കുമ്പള പഞ്ചായത്തിലെ കൗലത്ത് ബീവി കൊപ്പളം, മുളിയാര്‍ പഞ്ചായത്തിലെ ബി.കെ. ഹംസ ആലൂര്‍, കാഞ്ഞങ്ങാട് നഗരസഭയിലെ എം. ഇബ്രാഹിം, ടി. മുത്തലിബ് കൂളിയങ്കാല്‍, ആസിയ ഉബൈദ്, കെ.കെ. ഇസ്മായില്‍ ആറങ്ങാടി എന്നിവരെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ റിബലായി മത്സരിക്കുകയോ അവരെ സഹായിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന-ജില്ലാ നേതൃത്വം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles
Next Story
Share it