മൈസൂരുവില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ നരബലിക്കിരയാക്കി; മൃതദേഹം കണ്ടെത്തിയത് തടാകത്തില്‍, സഹപാഠികളുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസ്

മംഗളൂരു: മൈസൂരുവില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ നരബലിക്കിരയാക്കി. പതിനഞ്ചുകാരനായ മഹേഷ് ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ മഹേഷിന്റെ സഹപാഠികളടക്കം ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സഹപാഠികളായ മൂന്ന് വിദ്യാര്‍ഥികള്‍ കാര്‍ കഴുകാനെന്ന് പറഞ്ഞ് മഹേഷിനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മഹേഷ് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ നടത്തിയപ്പോഴാണ് വിദ്യാര്‍ഥിയുടെ മൃതദേഹം തടാകത്തില്‍ കണ്ടെത്തിയത്. തടാകത്തിന് സമീപം ദുര്‍മന്ത്രവാദത്തിനുപയോഗിച്ച ദ്രവ്യങ്ങളും കണ്ടെത്തി. പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ കൊലപാതകം സ്ഥിരീകരിച്ചു. കഴുത്തറുക്കപ്പെട്ട നിലയിലായിരുന്നു […]

മംഗളൂരു: മൈസൂരുവില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ നരബലിക്കിരയാക്കി. പതിനഞ്ചുകാരനായ മഹേഷ് ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ മഹേഷിന്റെ സഹപാഠികളടക്കം ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സഹപാഠികളായ മൂന്ന് വിദ്യാര്‍ഥികള്‍ കാര്‍ കഴുകാനെന്ന് പറഞ്ഞ് മഹേഷിനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മഹേഷ് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ നടത്തിയപ്പോഴാണ് വിദ്യാര്‍ഥിയുടെ മൃതദേഹം തടാകത്തില്‍ കണ്ടെത്തിയത്. തടാകത്തിന് സമീപം ദുര്‍മന്ത്രവാദത്തിനുപയോഗിച്ച ദ്രവ്യങ്ങളും കണ്ടെത്തി. പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ കൊലപാതകം സ്ഥിരീകരിച്ചു. കഴുത്തറുക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. മഹേഷിന്റെ പിതാവ് സിദ്ധരാജുവിന്റെ പരാതിയിലാണ് ഏഴുപേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. അമാവാസിദിനത്തില്‍ നരബലി നടത്തിയാല്‍ ഉയര്‍ച്ചയുണ്ടാകുമെന്ന് വിശ്വസിക്കുന്ന കുടുംബങ്ങളില്‍പെട്ടവരാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിലാണ്.

Related Articles
Next Story
Share it