മദ്യപിക്കാന്‍ പണം കണ്ടെത്തുന്നതിന് തേങ്ങ മോഷണം; പ്രതി അറസ്റ്റില്‍
കുമ്പള: മദ്യപിക്കാന്‍ പണം കണ്ടെത്തുന്നതിന് തെങ്ങുകളില്‍ കയറി തേങ്ങ മോഷ്ടിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. ബംബ്രാണ തിലക്‌നഗര്‍ ചൂരിത്തടുക്കയിലെ ശ്രീധരന്‍ (41) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് ആരിക്കാടിയിലെ മുഹമ്മദിന്റെ പറമ്പിലെ തെങ്ങുകളില്‍ കയറി തേങ്ങ മോഷ്ടിക്കുമ്പോവാണ് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ശ്രീധരനെ പിടികൂടി കുമ്പള പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബംബ്രാണയിലും പരിസരത്തും പട്ടാപ്പകല്‍ തേങ്ങ മോഷ്ടിക്കുന്നതിനിടെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ മദ്യപിക്കാന്‍ വേണ്ടിയാണ് തേങ്ങ മോഷണം നടത്തിയതെന്നാണ് ശ്രീധരന്‍ പറഞ്ഞത്. പിന്നീട് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. […]

കുമ്പള: മദ്യപിക്കാന്‍ പണം കണ്ടെത്തുന്നതിന് തെങ്ങുകളില്‍ കയറി തേങ്ങ മോഷ്ടിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. ബംബ്രാണ തിലക്‌നഗര്‍ ചൂരിത്തടുക്കയിലെ ശ്രീധരന്‍ (41) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് ആരിക്കാടിയിലെ മുഹമ്മദിന്റെ പറമ്പിലെ തെങ്ങുകളില്‍ കയറി തേങ്ങ മോഷ്ടിക്കുമ്പോവാണ് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ശ്രീധരനെ പിടികൂടി കുമ്പള പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബംബ്രാണയിലും പരിസരത്തും പട്ടാപ്പകല്‍ തേങ്ങ മോഷ്ടിക്കുന്നതിനിടെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ മദ്യപിക്കാന്‍ വേണ്ടിയാണ് തേങ്ങ മോഷണം നടത്തിയതെന്നാണ് ശ്രീധരന്‍ പറഞ്ഞത്. പിന്നീട് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. വീണ്ടും തേങ്ങ മോഷണം പതിവാതോടെയാണ് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.