കാഞ്ഞങ്ങാട്: കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെ ആറു മാസത്തിനു ശേഷം പിടികൂടി. ബാര ആര്യടുക്കത്തെ ബിനു മാങ്ങാടിനെയാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ജോയി ജോസഫ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ മുനിക്കലില്‍ കെ.എല്‍. 60 ഇ 7514 കാറില്‍ നിന്നും മൂന്ന് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് ബിനു.
അന്ന് പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ജോയിജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി രേഖകളുടെയും ശാസ്ത്രീയ പരിശോധനയിലൂടെയുമാണ് പ്രതിയെ കണ്ടെത്തിയത്. അന്വേഷണ സംഘത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ജി രാധാകൃഷ്ണന്, പ്രിവന്റീവ് ഓഫീസര്‍ സി.കെ അഷ്റഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി. അജീഷ്, കെ.ആര് പ്രജിത്ത്, എക്സൈസ് ഡ്രൈവര്‍ പി.എ ക്രിസ്റ്റിന് എന്നിവരുമുണ്ടായിരുന്നു.