സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: സ്ത്രീയുടെ സ്വര്‍ണമാല കവര്‍ന്ന് ഒരു വര്‍ഷമായി മുങ്ങി നടക്കുകയായിരുന്ന യുവാവ് ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതോടെ കുടുങ്ങി. സൈബര്‍ പൊലീസിന്റെ സഹായത്തോടെ ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചവറ എടത്തുരുത്ത് നഹാബ് മന്‍സിലിലെ എന്‍. നഹാബി(28)നെയാണ് ചിറ്റാരിക്കല്‍ എസ്.ഐ അരുണനും സംഘവും അറസ്റ്റ് ചെയ്തത്. ഇടുക്കിയില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കല്‍ കണ്ണിവയലില്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്ന കല്ലേപുളിക്കല്‍ വീട്ടില്‍ കെ. ഉഷ(50)യുടെ രണ്ടേ മുക്കാല്‍ പവന്‍ സ്വര്‍ണാഭരണമാണ് കവര്‍ന്നത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 23നാണ് സംഭവം. […]

കാഞ്ഞങ്ങാട്: സ്ത്രീയുടെ സ്വര്‍ണമാല കവര്‍ന്ന് ഒരു വര്‍ഷമായി മുങ്ങി നടക്കുകയായിരുന്ന യുവാവ് ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതോടെ കുടുങ്ങി. സൈബര്‍ പൊലീസിന്റെ സഹായത്തോടെ ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചവറ എടത്തുരുത്ത് നഹാബ് മന്‍സിലിലെ എന്‍. നഹാബി(28)നെയാണ് ചിറ്റാരിക്കല്‍ എസ്.ഐ അരുണനും സംഘവും അറസ്റ്റ് ചെയ്തത്. ഇടുക്കിയില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കല്‍ കണ്ണിവയലില്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്ന കല്ലേപുളിക്കല്‍ വീട്ടില്‍ കെ. ഉഷ(50)യുടെ രണ്ടേ മുക്കാല്‍ പവന്‍ സ്വര്‍ണാഭരണമാണ് കവര്‍ന്നത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 23നാണ് സംഭവം. ഹോട്ടല്‍ ജോലിക്കാരനായിരുന്ന നഹാബ് വീട്ടില്‍ ഭക്ഷണപ്പൊതി നല്‍കാനെത്തിയപ്പോഴാണ് അതിക്രമിച്ച് കയറി സ്വര്‍ണം കവര്‍ന്നത്. ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെയാണ് കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് തുടങ്ങിയത്. തുടര്‍ന്നാണ് മൂന്നാറിലുണ്ടെന്ന് പൊലീസിന് മനസിലായത്.

Related Articles
Next Story
Share it