ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചതോടെ രണ്ട് പേരും കളി മറന്നു; യുവതാരങ്ങള്‍ക്കെതിരെ സുനില്‍ ഗവാസ്‌കര്‍

ദുബൈ: ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദത്തിലും മോശം പ്രകടനം തുടരുന്ന മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചതോടെ ഇരുവരും കളി മറന്നെന്നാണ് ഗാവസ്‌കറുടെ വിമര്‍ശനം. "ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടിയതോടെ റിലാക്‌സ് ചെയ്യുകയാണെന്ന് തോന്നുന്നു. അങ്ങനെയാണെന്ന് പറയുകയല്ല, പക്ഷേ അവരുടെ ചില ഷോട്ടുകള്‍ കണ്ടാല്‍ അങ്ങനെ തോന്നും. അവര്‍ രണ്ടുപേരും അത്തരം […]

ദുബൈ: ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദത്തിലും മോശം പ്രകടനം തുടരുന്ന മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചതോടെ ഇരുവരും കളി മറന്നെന്നാണ് ഗാവസ്‌കറുടെ വിമര്‍ശനം.

"ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടിയതോടെ റിലാക്‌സ് ചെയ്യുകയാണെന്ന് തോന്നുന്നു. അങ്ങനെയാണെന്ന് പറയുകയല്ല, പക്ഷേ അവരുടെ ചില ഷോട്ടുകള്‍ കണ്ടാല്‍ അങ്ങനെ തോന്നും. അവര്‍ രണ്ടുപേരും അത്തരം വലിയ ഷോട്ടുകള്‍ കളിക്കുന്നത് ഇന്ത്യന്‍ ടീമില്‍ സ്ഥാനം കിട്ടിയതുകൊണ്ടാണ്.' അദ്ദേഹം കുറ്റപ്പെടുത്തി.

ക്രീസില്‍ നിങ്ങളുടേതായ കുറച്ചു സമയം കിട്ടിയാല്‍ ഷോട്ടുകളുടെ തെരഞ്ഞെടുപ്പ് ശരിയാവും. രണ്ടുപേരും ഇക്കുറി അതിന് ശ്രമിക്കുന്നില്ല. രണ്ടുപേരുടെയും ഷോട്ട് സെലക്ഷന്‍ ശരിയാകാത്തത് കൊണ്ടാണ് ഇക്കുറി നിസാരമായി വിക്കറ്റ് കളയുന്നത്?"- ഗാവസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഷോയില്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ മുംബൈയ്ക്ക് വേണ്ടി നടത്തിയ മികച്ച പ്രകടന്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരെയും ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിന് അവസരം നല്‍കിയത്. സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 516 റണ്‍സ് അടിച്ചുകൂട്ടിയ ഇഷാന്‍ കിഷന്‍ ഈ സീസണില്‍ ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് വെറും 107 റണ്‍സാണ് നേടിയത്. കഴിഞ്ഞ ഏതാനും സീസണുകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച സൂര്യകുമാര്‍ യാദവിനും ഈ സീസണില്‍ കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല. 12 മത്സരങ്ങളില്‍ നിന്ന് 222 റണ്‍സ് ആണ് സൂര്യയുടെ സമ്പാദ്യം. ഇരുവരും ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.

Related Articles
Next Story
Share it