ചെറുകിട വ്യാപാരികളുടെ നിലനില്‍പ്പ്; വ്യാപാര നയം ഉണ്ടാക്കണം-കെ.വി.വി.ഇ.എസ്
കാസര്‍കോട്: ചെറുകിട വ്യാപാര മേഖലയിലെ കുത്തകകളുടെ കടന്നുകയറ്റവും ഓണ്‍ലൈന്‍ വ്യാപാരവുമടക്കം കേരളത്തിലെ വ്യാപാരികള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ ഏറെയാണ്. ചെറുകിട വ്യാപാരികളുടെ നിലനില്‍പ്പിനായി കേരളത്തില്‍ വ്യാപാര നയം ഉണ്ടാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ചെറുകിട വ്യാപാര പ്രതിസന്ധികള്‍ അതിജീവിക്കുന്നതിനുള്ള പഠനങ്ങള്‍ നടത്തുന്നതിനും ചെറുകിട വ്യാപാരികള്‍ക്ക് ആധുനിക മാനേജ്‌മെന്റ് അറിവുകള്‍ നല്‍കുന്നതിനും ഈ മേഖലയിലെ വിദഗ്ധരെയും ഗവേഷകരെയും ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് വ്യാപാര പഠന കേന്ദ്രം ആരംഭിക്കുന്നു. ഇതിന്റെ മുന്നോടിയായി 24ന് കേരള […]

കാസര്‍കോട്: ചെറുകിട വ്യാപാര മേഖലയിലെ കുത്തകകളുടെ കടന്നുകയറ്റവും ഓണ്‍ലൈന്‍ വ്യാപാരവുമടക്കം കേരളത്തിലെ വ്യാപാരികള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ ഏറെയാണ്. ചെറുകിട വ്യാപാരികളുടെ നിലനില്‍പ്പിനായി കേരളത്തില്‍ വ്യാപാര നയം ഉണ്ടാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ചെറുകിട വ്യാപാര പ്രതിസന്ധികള്‍ അതിജീവിക്കുന്നതിനുള്ള പഠനങ്ങള്‍ നടത്തുന്നതിനും ചെറുകിട വ്യാപാരികള്‍ക്ക് ആധുനിക മാനേജ്‌മെന്റ് അറിവുകള്‍ നല്‍കുന്നതിനും ഈ മേഖലയിലെ വിദഗ്ധരെയും ഗവേഷകരെയും ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് വ്യാപാര പഠന കേന്ദ്രം ആരംഭിക്കുന്നു. ഇതിന്റെ മുന്നോടിയായി 24ന് കേരള റീട്ടെയില്‍ കോണ്‍ക്ലേവ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ക്ലേവില്‍ വിദഗ്ധര്‍ കേരളത്തിലെ വ്യാപാര മേഖലകളെ കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി കെ.ജെ. സജി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി, ജില്ലാ വൈസ് പ്രസിഡണ്ട് പി.പി മുസ്തഫ, എ.എ. അസീസ്, തോമസ് കാനാട്ട്, സി.ഹംസ പാലക്കി, ജില്ലാട്രഷറര്‍ മാഹിന്‍ കോളിക്കര, വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് രേഖാ മോഹന്‍ദാസ് സംസാരിച്ചു.