കേരളത്തില്‍ ബിജെപിയെ നേരിടാന്‍ ഏറ്റവും മികച്ച മുന്നണി എല്‍.ഡി.എഫെന്ന് സര്‍വേ റിപോര്‍ട്ട്

തിരുവനന്തപുരം: ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിച്ച് നിരവധി സര്‍വെ ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായി മറ്റൊരു റിപോര്‍ട്ട് കൂടി. കേരളത്തില്‍ ബിജെപിയെ നേരിടാന്‍ ഏറ്റവും മികച്ച മുന്നണി എല്‍.ഡി.എഫെന്ന സര്‍വേ റിപോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, മീഡിയവണ്‍ - പൊളിറ്റിഖ് മാര്‍ക്ക് അഭിപ്രായ സര്‍വേയുടെ രണ്ടാം ഘട്ടത്തിലാണ് നിര്‍ണായകമായ റിപോര്‍ട്ട് പുറത്ത് വന്നത്. സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം പേരും പ്രതികരിച്ചത് ബി.ജെ.പിയെ നേരിടാന്‍ മികച്ച മുന്നണി എല്‍.ഡി.എഫ് […]

തിരുവനന്തപുരം: ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിച്ച് നിരവധി സര്‍വെ ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായി മറ്റൊരു റിപോര്‍ട്ട് കൂടി. കേരളത്തില്‍ ബിജെപിയെ നേരിടാന്‍ ഏറ്റവും മികച്ച മുന്നണി എല്‍.ഡി.എഫെന്ന സര്‍വേ റിപോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, മീഡിയവണ്‍ - പൊളിറ്റിഖ് മാര്‍ക്ക് അഭിപ്രായ സര്‍വേയുടെ രണ്ടാം ഘട്ടത്തിലാണ് നിര്‍ണായകമായ റിപോര്‍ട്ട് പുറത്ത് വന്നത്.

സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം പേരും പ്രതികരിച്ചത് ബി.ജെ.പിയെ നേരിടാന്‍ മികച്ച മുന്നണി എല്‍.ഡി.എഫ് എന്നാണ്. 35 ശതമാനം പേര്‍ യു.ഡി.എഫ് ആണ് ബിജെപിയെ നേരിടാന്‍ നല്ലതെന്ന് പറഞ്ഞു. അഞ്ചു ശതമാനം പേര്‍ പ്രതികരിച്ചില്ല. ഇതിന് പുറമെ, ബി.ജെ.പിയെ നേരിടാനുള്ള ശേഷി എല്‍.ഡി.എഫിനാണെന്ന് ഹിന്ദുക്കളിലെ 66 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാല്‍ യു.ഡി.എഫാണ് ഇക്കാര്യത്തില്‍ മികച്ചത് എന്നാണ് 49 ശതമാനം മുസ്ലിംകള്‍ അഭിപ്രായപ്പെട്ടത്. 47 ശമതാനം മുസ്ലിംകള്‍ എല്‍.ഡി.എഫിനെ പിന്തുണച്ചു. ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ 56 ശമതാനം പേര്‍ എല്‍.ഡി.എഫിനെ പിന്തുണച്ചു. 39 ശതമാനം പേര്‍ മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്.

ബി.ജെ.പിയും ഇടതുമുന്നണിയും തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് അഭിപ്രായപ്പെട്ടത് 52 ശതമാനം പേരാണ്. 21 ശതമാനം പേര്‍ ഉണ്ടെന്ന് അഭിപ്രായപ്പെട്ടു. 27 ശതമാനം പേര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. നേരത്തെ പുറത്തുവിട്ട വടക്കന്‍ കേരളത്തിലെ സര്‍വെ ഫലത്തില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം ലഭിച്ചത്. മധ്യകേരളത്തിലെ ഫലമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Related Articles
Next Story
Share it