ഡ്രോണ്‍ വഴി നിരീക്ഷണം; പാണത്തൂരില്‍ കാട്ടാനക്കൂട്ടങ്ങള്‍ കാടുകയറി

കാഞ്ഞങ്ങാട്: പാണത്തൂരില്‍ കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ ഭീതി പരത്തിയ കാട്ടാനക്കൂട്ടങ്ങള്‍ വനത്തിലേക്ക് തിരികെ കടന്നതായി നിഗമനം. കാട്ടാനക്കൂട്ടങ്ങളെ നിരീക്ഷിക്കാന്‍ കഴിഞ്ഞ ദിവസം വനപാലകര്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനിയില്‍ ആനകളുടെ സാന്നിധ്യം കണ്ടെത്താനാകാതിരുന്നത് ആശ്വാസം പകരുന്നു. പാണത്തൂര്‍ കല്ലപ്പള്ളി ഭാഗങ്ങളില്‍ നാല് കിലോമീറ്റര്‍ പരിധിയിലാണ് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്. ഇവിടെ ജനവാസ മേഖലയില്‍ ദിവസങ്ങളായി കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു. പാണത്തൂര്‍ ടൗണില്‍ വരെ കൂട്ടത്തോടെ ആനകളിറങ്ങിയിരുന്നു. താന്നിക്കാലില്‍ വീട്ടുമുറ്റത്ത് വന്ന് പരാക്രമം കാട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുമൂന്ന് […]

കാഞ്ഞങ്ങാട്: പാണത്തൂരില്‍ കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ ഭീതി പരത്തിയ കാട്ടാനക്കൂട്ടങ്ങള്‍ വനത്തിലേക്ക് തിരികെ കടന്നതായി നിഗമനം. കാട്ടാനക്കൂട്ടങ്ങളെ നിരീക്ഷിക്കാന്‍ കഴിഞ്ഞ ദിവസം വനപാലകര്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനിയില്‍ ആനകളുടെ സാന്നിധ്യം കണ്ടെത്താനാകാതിരുന്നത് ആശ്വാസം പകരുന്നു. പാണത്തൂര്‍ കല്ലപ്പള്ളി ഭാഗങ്ങളില്‍ നാല് കിലോമീറ്റര്‍ പരിധിയിലാണ് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്. ഇവിടെ ജനവാസ മേഖലയില്‍ ദിവസങ്ങളായി കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു. പാണത്തൂര്‍ ടൗണില്‍ വരെ കൂട്ടത്തോടെ ആനകളിറങ്ങിയിരുന്നു. താന്നിക്കാലില്‍ വീട്ടുമുറ്റത്ത് വന്ന് പരാക്രമം കാട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ആനകളുടെ സാന്നിധ്യം എവിടെയും കണ്ടെത്താനായില്ല. ആനക്കൂട്ടം എവിടെയാണെന്നറിയാന്‍ കൂടിയാണ് സാങ്കേതികവിദ്യ ഉപയോഗിച്ചത്. കനത്ത മഴയെ തുടര്‍ന്നായിരിക്കാം ഉള്‍വലിഞ്ഞെന്നാണ് കരുതുന്നത്. വിശദമായ ഡ്രോണ്‍ പരിശോധനയില്‍ ആനക്കൂട്ടങ്ങളെ കണ്ടെത്താന്‍ കഴിയാത്തത് ആശ്വാസം പകരുന്നതായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി. സെസപ്പ പറഞ്ഞു. എന്നാല്‍ ഉള്‍വലിഞ്ഞതായി പൂര്‍ണ്ണണമായും പറയാനായിട്ടില്ലെന്നും വനപാലകര്‍ പറയുന്നു. ബീറ്റ് ഓഫീസര്‍മാരായ എം.പി അഭിജിത്ത്, ഫര്‍സാന മുജീബ് എന്നിവരാണ് ഡ്രോണ്‍ നിരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്‍.കെ രാഹുല്‍, വിഷ്ണു കൃഷ്ണന്‍, വിമല്‍ രാജ്, വിനീത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അതേസമയം മഴ അല്‍പം മാറി നിന്നതോടെ ആനക്കൂട്ടം വീണ്ടും കാടിറങ്ങുമോയെന്ന ഭയം നാട്ടുകാര്‍ക്കുണ്ട്.

Related Articles
Next Story
Share it