വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കേരളവുമായി ബന്ധപ്പെടുന്ന 18 റോഡുകളില്‍ നിരീക്ഷണം കര്‍ശനമാക്കി; യാത്രക്കാരെ തടയാന്‍ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍

മംഗളൂരു: കര്‍ണാടകയിലെ വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കേരളവുമായി ബന്ധപ്പെടുന്ന 18 റോഡുകളില്‍ നിരീക്ഷണം കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി ഈ ഭാഗത്ത് കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു. കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് യാത്ര അനുവദിക്കുന്നത്. കഴിഞ്ഞ 25 ദിവസങ്ങളില്‍ ആരോഗ്യ വകുപ്പ് അതിര്‍ത്തിയില്‍ 15,000 ആളുകളെ ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാക്കി. മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ആരോഗ്യ വകുപ്പ് സംഘം 62 യാത്രക്കാരില്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ മംഗളൂരു ജംഗ്ഷനിലെ സംഘം ഞായറാഴ്ച ഉച്ചയ്ക്ക് 47 […]

മംഗളൂരു: കര്‍ണാടകയിലെ വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കേരളവുമായി ബന്ധപ്പെടുന്ന 18 റോഡുകളില്‍ നിരീക്ഷണം കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി ഈ ഭാഗത്ത് കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു. കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് യാത്ര അനുവദിക്കുന്നത്. കഴിഞ്ഞ 25 ദിവസങ്ങളില്‍ ആരോഗ്യ വകുപ്പ് അതിര്‍ത്തിയില്‍ 15,000 ആളുകളെ ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാക്കി. മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ആരോഗ്യ വകുപ്പ് സംഘം 62 യാത്രക്കാരില്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ മംഗളൂരു ജംഗ്ഷനിലെ സംഘം ഞായറാഴ്ച ഉച്ചയ്ക്ക് 47 യാത്രക്കാരില്‍ പരിശോധന നടത്തിയതായി ജില്ലാ ആരോഗ്യ ഓഫീസര്‍ ഡോ. കിഷോര്‍ പറഞ്ഞു. കര്‍ണാടകയിലെ കോവിഡ് നിയന്ത്രണവും കേരളത്തിലെ വാരാന്ത്യ ലോക്ക്ഡൗണും കാരണം ദേശീയപാതയില്‍ വാഹനങ്ങളുടെ സഞ്ചാരം വളരെ കുറവായിരുന്നു. കര്‍ണാടകയുടെയും കേരളത്തിന്റെയും അതിര്‍ത്തി സ്ഥിതി ചെയ്യുന്ന സുള്ള്യ താലൂക്കിലെ മണ്ടേക്കോളുവിലുള്ള അടൂര്‍ അതിര്‍ത്തിയില്‍ കര്‍ശന പരിശോധനയാണ് നടത്തിവരുന്നത്. കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന ബസ് സര്‍വീസുകള്‍ റദ്ദാക്കാനുള്ള തീരുമാനം അതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. അതിര്‍ത്തിയുടെ ഇരുവശങ്ങളിലും ജോലി ചെയ്യുന്ന നിര്‍മാണ തൊഴിലാളികളുടെ ഉപജീവനമാര്‍ഗം പ്രതിസന്ധിയിലായിരിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന കോവിഡ് വ്യാപനവും പോസിറ്റിവിറ്റി നിരക്കുകളും ദക്ഷിണ കന്നഡ, കാസര്‍കോട് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. പരിശോധിച്ച 2,910 പേരില്‍ 162 പേര്‍ക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തിയെന്നും 15 കുടുംബങ്ങളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായും ഉഡുപ്പി ജില്ലാ കുടുംബക്ഷേമ ഓഫീസര്‍ ഡോ. നാഗഭൂഷണ്‍ പറഞ്ഞു.

Related Articles
Next Story
Share it